< Back
Entertainment
വിജയ് സേതുപതി - സുൻദീപ് കിഷൻ ചിത്രം മൈക്കിൾ ട്രെയ്‌ലർ പുറത്ത്
Entertainment

വിജയ് സേതുപതി - സുൻദീപ് കിഷൻ ചിത്രം മൈക്കിൾ ട്രെയ്‌ലർ പുറത്ത്

Web Desk
|
23 Jan 2023 3:34 PM IST

തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലാണ് സിനിമയെത്തുക

വിജയ് സേതുപതിയും സുൻദീപ് കിഷനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന മൈക്കിൾ എന്ന സിനിമയുടെ മലയാളം ട്രെയ്‌ലർ നിവിൻ പോളി പുറത്തിറക്കി. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലാണ് സിനിമയെത്തുക. രഞ്ജിത് ജയക്കൊടിയാണ് സിനിമ സംവിധാനം ചെയ്തത്.

പ്രമുഖ ബാനറായ ശ്രീ വെങ്കിടേശ്വര സിനിമാസ് എൽഎൽപിയും കരൺ സി പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം ഒരുക്കുന്നത്. ഭരത് ചൗധരിയും പുസ്കൂർ രാം മോഹൻ റാവുവും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഗൗതം മേനോൻ, ദിവ്യാൻഷ കൗശിക്, വരലക്ഷ്മി ശരത്കുമാർ, വരുൺ സന്ദേശ് തുടങ്ങിയവർ ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.



Similar Posts