< Back
Entertainment
രോഗം മൂർദ്ധന്യാവസ്ഥയിലാണ്, കരള്‍ ദാതാവിനെ കണ്ടെത്താന്‍ സഹായിക്കണം; നിറകണ്ണുകളോടെ നടന്‍ വിജയന്‍ കാരന്തൂര്‍
Entertainment

രോഗം മൂർദ്ധന്യാവസ്ഥയിലാണ്, കരള്‍ ദാതാവിനെ കണ്ടെത്താന്‍ സഹായിക്കണം; നിറകണ്ണുകളോടെ നടന്‍ വിജയന്‍ കാരന്തൂര്‍

Web Desk
|
26 Sept 2022 12:29 PM IST

ചികിത്സക്കായി നല്ലൊരു തുക ചെലവിടേണ്ടിയും വന്നു

കോഴിക്കോട്: സിനിമയിലും സീരിയലിലുമായി നിരവധി ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധേയനായ താരമാണ് വിജയന്‍ കാരന്തൂര്‍. 20 വര്‍ഷക്കാലം തിയറ്റര്‍-നാടക മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നസ്രാണി, ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്, മായാവി, ഹൗ ഓള്‍ഡ് ആര്‍ യൂ, എന്ന് നിന്‍റെ മൊയ്തീന്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ കരള്‍ രോഗം മൂലം താന്‍ വിഷമിക്കുകയാണെന്നും കരള്‍ മാറ്റിവയ്ക്കലിനായി ഒരു ദാതാവിനെ കണ്ടെത്താൻ തന്നെ സഹായിക്കണമെന്നും ആവശ്യപ്പെട്ടിരിക്കുകയാണ് വിജയന്‍.

വിജയന്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ്

പ്രിയപ്പെട്ടവരേ , കഴിഞ്ഞ അഞ്ചു വർഷമായി ഞാൻ ഗുരുതരമായ കരൾ രോഗത്താൽ ബുദ്ധിമുട്ടനുഭവിച്ചു വരികയാണ്. ചികിത്സക്കായി നല്ലൊരു തുക ചെലവിടേണ്ടിയും വന്നു. കഴിഞ്ഞ മൂന്നു മാസമായി രോഗം മൂർദ്ധന്യാവസ്ഥയിലാണ്. ലിവർ ട്രാൻസ്പ്ലാന്‍റേഷന്‍ മാത്രമാണ് ഏക പോംവഴി. ഒരു കരൾ ദാതാവിനെ കണ്ടെത്തുക എന്ന ഏറെ ശ്രമകരമായ ദൗത്യത്തിൽ തട്ടി എന്‍റെ ശുഭാപ്തിവിശ്വാസം തകർന്നടിയുന്നു. ആയതിനാൽ ഇത് സ്വന്തം കാര്യമായെടുത്തു കൊണ്ടു ഒരു ദാതാവിനെ കണ്ടെത്താൻ എന്നെ സഹായിക്കുകയും, എന്നെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവരികയും ചെയ്യണമെന്ന് നിറകണ്ണുകളോടെ ഞാനപേക്ഷിക്കുന്നു.

Similar Posts