< Back
Entertainment
വിക്രം ഇനി ഒടിടിയില്‍; ആവേശമായി പുതിയ ടീസര്‍
Entertainment

വിക്രം ഇനി ഒടിടിയില്‍; ആവേശമായി പുതിയ ടീസര്‍

Web Desk
|
29 Jun 2022 1:22 PM IST

വിക്രം ഇനി ഒടിടിയില്‍; ആവേശമായി പുതിയ ടീസര്‍

ആരാധകര്‍ക്കൊരു സന്തോഷവാര്‍ത്ത..തിയറ്ററില്‍ ആവേശത്തിരയിളക്കിയ വിക്രം ഇനി മുതല്‍ വീട്ടിലിരുന്ന് കാണാം. ഇപ്പോഴിതാ ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിലൂടെ സ്ട്രീമിങ്ങിന് ഒരുങ്ങുകയാണ്, ജൂലൈ എട്ട് മുതൽ ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിലൂടെയാണ് ചിത്രം എത്തുക. ചിത്രത്തിന്‍റെ പുതിയ ടീസറും അണിയറപ്രവര്‍ത്തകര്‍ പങ്കുവച്ചിട്ടുണ്ട്.

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം കമല്‍ഹാസന്‍റെ 232-മത്തെ ചിത്രം കൂടിയാണ്. കമലിന്‍റെ നിർമാണ കമ്പനിയായ രാജ്കമല്‍ ഫിലിംസ് തന്നെയാണ് ചിത്രം നിര്‍മ്മിച്ചത്. റിലീസ് ചെയ്ത് പത്ത് ദിവസങ്ങൾക്കുള്ളിൽ തന്നെ ചിത്രം ആഗോളതലത്തിൽ ബോക്സോഫീസ് കളക്ഷൻ 300 കോടിക്ക് മുകളിലായിരുന്നു. 2019 ന് ശേഷം ഒരു തമിഴ് ചിത്രത്തിന്റെ ഏറ്റവും വലിയ വിജയമാണിത്. തമിഴ് നാട്ടിൽ നിന്നു മാത്രം 127 കോടി വിക്രം ഇതിനകം നേടിയപ്പോൾ ചിത്രത്തിന്‍റെ കേരളത്തിലെ കളക്ഷൻ 31 കോടിക്ക് മുകളിലാണ്.

വിജയ് സേതുപതി, സൂര്യ, കാളിദാസ് ജയറാം, ഫഹദ് ഫാസില്‍, അര്‍ജുന്‍ ദാസ്, നരെയ്‍ന്‍, ആന്‍റണി വര്‍ഗീസ്, ചെമ്പന്‍ വിനോദ് ജോസ് തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നു.



Related Tags :
Similar Posts