< Back
Entertainment

Entertainment
'അവാർഡ് നിർണയത്തിൽ രഞ്ജിത്ത് ഇടപെട്ടു': നേമം പുഷ്പരാജിന്റെ ഓഡിയോ പുറത്തു വിട്ട് വിനയൻ
|31 July 2023 7:56 PM IST
രഞ്ജിത്തിന് സ്ഥാനത്തു തുടരാൻ അർഹത ഇല്ലെന്നും പുഷ്പരാജ് പറയുന്നു..
ചലച്ചിത്ര അവാർഡ് വിവാദം മുറുകുന്നു. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ ജൂറി അംഗം നേമം പുഷ്പരാജ് സംസാരിക്കുന്ന ഓഡിയോ വിനയൻ പുറത്തുവിട്ടു. അവാർഡ് നിർണ്ണയത്തിൽ രഞ്ജിത് ഇടപെട്ടു എന്നാണ് നേമം പുഷ്പരാജിന്റെ ആരോപണം. രഞ്ജിത്തിന് സ്ഥാനത്തു തുടരാൻ അർഹത ഇല്ലെന്നും പുഷ്പരാജ് പറയുന്നു.
അവാർഡ് നിർണയത്തിൽ ജൂറി അംഗം കൂടിയായിരുന്നു നേമം പുഷ്പരാജ്. അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കുന്ന വീഡിയോ ആണ് വിനയൻ പുറത്തു വിട്ടത്. 19ാം നൂറ്റാണ്ട് എന്ന ചിത്രത്തിൽ രഞ്ജിത്ത് ഇടപെട്ടിട്ടുണ്ടെന്നും വസ്ത്രാലങ്കാരത്തിനടക്കം ചിത്രത്തിന് അവാർഡ് നൽകുന്നത് രഞ്ജിത്ത് അംഗീകരിച്ചില്ലെന്നുമുള്ള വിമർശനവുമായി വിനയൻ നേരത്തേ തന്നെ രംഗത്തെത്തിയിരുന്നു. ഇതിനെ സാധൂകരിക്കുന്ന ഓഡിയോ ആണ് ഇപ്പോൾ പുറത്തെത്തിയിരിക്കുന്നത്. വിഷയത്തിൽ പ്രതികരിക്കാൻ രഞ്ജിത്ത് തയ്യാറായിട്ടില്ല.

