< Back
Entertainment
Vinayforts Kritav, vinayforrt on social media, വിനയ് ഫോർട്ടിന്‍റെ മീശ, പുതിയ ലുക്കിൽ വിനയ് ഫോർട്ട്, വിനയ് ഫോർട്ടിന്‍റെ കൃതാവ്, ഏറ്റവും പുതിയ മലയാളം വാർത്ത, latest malayalam news,
Entertainment

'മീശക്കു ശേഷം അണ്ണന്റെ കൃതാവ്'; സോഷ്യൽ മീഡിയയിൽ വൈറലായി വിനയ്ഫോർട്ടിന്‍റെ 'കൃതാവ്'

Web Desk
|
11 Sept 2023 7:08 PM IST

'സോമന്‍റെ കൃതാവ്' എന്ന ചിത്രത്തിനായാണ് വിനയ് ഫോർട്ട് പുതിയ ലുക്കിൽ എത്തിയിരിക്കുന്നത്.

ഋതു എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്കും സിനിമാപ്രേമികളുടെ മനസിലേക്കും ഓടിയെത്തിയ താരമാണ് വിനയ് ഫോർട്ട്. അടുത്തിടെ വിനയ് ഫോർട്ടിന്‍റെ ലുക്കുകള്‍ സോഷ്യൽ മീഡിയയിലെ ചൂടിപിടിച്ച ചർച്ചാ വിഷയമാണ്. ചാർളി ചാപ്ലിനെ പോലെ മീശയും ചുരുണ്ട മുടിയും കുളിങ് ഗ്ലാസും ഇട്ട് പ്രത്യക്ഷപ്പെട്ട വിനയ് മീമുകളിലും ട്രോളുകളിലും നിറഞ്ഞിരുന്നു.'രാമചന്ദ്ര ബോസ് & കോ'യുടെ പ്രസ് മീറ്റിൽ എത്തിയതായിരുന്നു വിനയ്. ഫോട്ടോ പുറത്തുവന്നതിന് പിന്നാലെ സിനിമാതാരങ്ങൾ ഉൾപ്പടെ ഉള്ളവർ കമന്റുകളുമായി രംഗത്തെത്തിയത്. 'ഉമ്മൻ കോശി' എന്ന കഥാപാത്രവുമായാണ് പലരും വിനയ് ഫോർട്ടിന്റെ ഈ ലുക്കിന്റെ താരതമ്യം ചെയ്തിരുന്നത്.

ഈ ട്രോള്‍ ചൂട് തീരും മുൻപ് അടുത്ത വേഷത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് വിനയ് ഫോർട്ട്. 'സോമന്‍റെ കൃതാവ്' എന്ന ചിത്രത്തിനായാണ് താരം പുതിയ ലുക്കിൽ എത്തിയിരിക്കുന്നത്. നീണ്ട കൃതാവിൽ ഒരു സാധാരണക്കാരനായാണ് വിനയ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കുട്ടനാട്ടുകാരനായ കൃഷി ഓഫീസറായി വിനയ് എത്തുന്ന ചിത്രത്തിന്‍റെ ടീസർ ഇതിനോടകം തന്നെ പ്രേക്ഷകശ്രദ്ധ നേടി കഴിഞ്ഞു. വിനയ്‍യുടെ ലുക്ക് തന്നെയാണ് ടീസറിന്‍റെ പ്രധാന ആകർഷണം. രോഹിത് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായികയായി എത്തുന്നത് ഫറാ ഷിബിലിയാണ്.

'മീശക്കു ശേഷം അണ്ണന്റെ കൃതാവ്', മീശയിലൂടെയും കൃതാവിലുടെയും വൈറൽ ആവാം എന്ന് തെളിയിച്ച ജിന്ന്, ഇങ്ങനെയൊക്കെയാണ് വിനയുടെ പുതിയ ലുക്കുകളോട് ആരാധകരുടെ പ്രതികരണം.

Similar Posts