< Back
Entertainment
തിലകന്‍ ചേട്ടന്റെ ഓള്‍ ടൈം ക്ലാസിക് പെര്‍ഫോമന്‍സാണ് ആ സിനിമയില്‍: നടന്‍ വിനീത്
Entertainment

തിലകന്‍ ചേട്ടന്റെ ഓള്‍ ടൈം ക്ലാസിക് പെര്‍ഫോമന്‍സാണ് ആ സിനിമയില്‍: നടന്‍ വിനീത്

Web Desk
|
30 Jun 2023 4:16 PM IST

ലാലേട്ടനും പൊന്നമ്മ ചേച്ചിയുമൊക്കെ പെര്‍ഫോം ചെയ്യുന്നത് അത്ഭുതത്തോടെ വായും പൊളിച്ച് നോക്കി നിന്നിട്ടുണ്ട്

നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ സിനിമയില്‍ തിലകന്‍ ചേട്ടനും ലാലേട്ടനും അഭിനയിക്കുന്നത് കണ്ട് അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ടെന്ന് നടന്‍ വിനീത്. ആ സമയത്ത് ഇന്നത്തെ പോലെ ഷൂട്ട് കഴിഞ്ഞാല്‍ കാരവനില്‍ കയറി ഇരിക്കാറില്ലെന്നും അവരെക്ക അഭിനയിക്കുന്നത് കണ്ട് നോക്കി പഠിക്കാനാണ് സംവിധായകര്‍ തങ്ങളോട് പറയാറുള്ളതെന്നും മീഡിയവണിന് നല്‍കിയ അഭിമുഖത്തില്‍ വിനീത് പറഞ്ഞു.

ഇപ്പോള്‍ അന്നത്തെ കാലത്തേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ പഴയ സംവിധായകരെല്ലാം തന്നിരുന്ന നിര്‍ദേശങ്ങളുടെ മൂല്യം മനസിലാകുന്നുണ്ടെന്നും വിനീത് പറയുന്നു.

'' നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പ് സിനിമയൊക്കെ കാണുമ്പോള്‍ എന്തൊരു മാജിക്കലാണെന്ന് വിചാരിക്കും. അന്ന് അതിന്റെ ഷൂട്ട് നടക്കുമ്പോള്‍ തിലകന്‍ ചേട്ടനും ലാലേട്ടനും പെര്‍ഫോം ചെയ്യുന്നത് നോക്കിനില്‍ക്കുമായിരുന്നു.

ഷൂട്ട് കഴിഞ്ഞാലും നമ്മള്‍ സെറ്റില്‍ തന്നെയുണ്ടാകും. ഇന്നത്തെ പോലെ കാരവനില്‍ കയറിയിരിക്കില്ല. അവിടെ നിന്ന് അവരൊക്കെ ചെയ്യുന്നത് നോക്കി പഠിക്കാന്‍ ഞങ്ങളോട് പറയുമായിരുന്നു. അവരൊക്കെ ചെയ്യുന്നത് നിരീക്ഷിച്ച് പഠിക്കൂ എന്നാണ് പറയാറുള്ളത്. നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ ഒക്കെ തിലകന്‍ ചേട്ടന്റെ ഓള്‍ ടൈം ക്ലാസിക് പെര്‍ഫോമന്‍സാണ്.

ലാലേട്ടനും പൊന്നമ്മ ചേച്ചിയുമൊക്കെ പെര്‍ഫോം ചെയ്യുന്നത് അത്ഭുതത്തോടെ വായും പൊളിച്ച് നോക്കി നിന്നിട്ടുണ്ട്. അമ്മയും മകനുമായൊക്കെയുള്ള സീന്‍ എന്തൊരു അടിപൊളിയാണ്. മോനോഹരമായ ഒരുപാട് രംഗങ്ങളുണ്ട് അതില്‍'' വിനീത് പറഞ്ഞു.

Similar Posts