< Back
Entertainment
ദേശസ്‌നേഹി ഗ്രൂപ്പില്‍ ആരോ കയറി ചൊറിയുന്നുണ്ട്... രണ്ടിന്‍റെ ട്രെയിലര്‍ പുറത്ത്
Entertainment

'ദേശസ്‌നേഹി ഗ്രൂപ്പില്‍ ആരോ കയറി ചൊറിയുന്നുണ്ട്...' രണ്ടിന്‍റെ ട്രെയിലര്‍ പുറത്ത്

Nisri MK
|
4 Nov 2021 8:33 AM IST

കേരളത്തിലെ സമകാലിക ജാതിമത രാഷ്ട്രീയ വിഷയങ്ങള്‍ ആഴത്തില്‍ ചര്‍ച്ച ചെയ്യുന്ന ആക്ഷേപ ഹാസ്യ ചിത്രം ഡിസംബര്‍ 10നു റിലീസ് ചെയ്യും

യുവനടന്‍ വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി സുജിത് ലാല്‍ സംവിധാനം ചെയ്യുന്ന 'രണ്ടി'ന്‍റെ ട്രെയിലര്‍ പുറത്ത്. റിലീസ് തീയതിയും ട്രെയിലറും മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പുറത്തു വിട്ടത്. കേരളത്തിലെ സമകാലിക ജാതിമത രാഷ്ട്രീയ വിഷയങ്ങള്‍ ആഴത്തില്‍ ചര്‍ച്ച ചെയ്യുന്ന ആക്ഷേപ ഹാസ്യ ചിത്രം ഡിസംബര്‍ 10നു റിലീസ് ചെയ്യും.

വാവ എന്ന നാട്ടിന്‍പുറത്തുകാരനായ ഓട്ടോറിക്ഷ ഡ്രൈവര്‍ ആയാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. അന്നാ രേഷ്മ രാജനാണ് നായികാ വേഷത്തിലെത്തുന്നത് . ടിനി ടോം, ഇര്‍ഷാദ്, കലാഭവന്‍ റഹ്മാന്‍, സുധി കോപ്പ, ബാലാജി ശര്‍മ്മ, ഗോകുലന്‍, ജയശങ്കര്‍, കോബ്ര രാജേഷ്, ശ്രീലക്ഷ്മി, മാല പാര്‍വതി, മറീന മൈക്കിള്‍, പ്രീതി എന്നിവരാണ് മറ്റു താരങ്ങള്‍.

ഹെവന്‍ലി മൂവീസിന്‍റെ ബാനറില്‍ പ്രജീവ് സത്യവ്രതന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ബിനുലാല്‍ ഉണ്ണിയാണ് കഥയും തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നത്. അനീഷ് ലാല്‍ ആണ് ചായാഗ്രഹണം. റഫീഖ് അഹമ്മദിന്‍റെ വരികള്‍ക്ക് ബിജിബാല്‍ സംഗീതം നല്‍കുന്നു.

Similar Posts