< Back
Entertainment
വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന കുറി ജൂലൈ 8ന് തിയറ്ററുകളില്‍
Entertainment

വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന കുറി ജൂലൈ 8ന് തിയറ്ററുകളില്‍

Web Desk
|
16 Jun 2022 11:55 AM IST

കൊക്കേഴ്സ് മീഡിയ& എന്‍റര്‍ടെയ്‍ന്‍മെന്‍റ്സ് നിർമ്മിക്കുന്ന ചിത്രം കെ.ആർ പ്രവീൺ ആണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്

വിഷ്ണു ഉണ്ണികൃഷ്ണൻ ആദ്യമായി പോലീസ് വേഷത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഫാമിലി സസ്പെൻസ് ത്രില്ലർ 'കുറി' ജൂലൈ 8ന് തിയറ്ററുകളിലേക്ക്. കൊക്കേഴ്സ് മീഡിയ& എന്‍റര്‍ടെയ്‍ന്‍മെന്‍റ്സ് നിർമ്മിക്കുന്ന ചിത്രം കെ.ആർ പ്രവീൺ ആണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. വണ്ടിപ്പെരിയാറിലും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയാക്കിയ കുറിയിൽ വിഷ്ണു ഉണ്ണികൃഷ്ണനൊപ്പം സുരഭി ലക്ഷ്മി, അതിഥി രവി, വിഷ്ണു ഗോവിന്ദൻ, വിനോദ് തോമസ്‌, സാഗർ സൂര്യ, പ്രമോദ് വെളിയനാട്, ചാലി പാലാ തുടങ്ങിയവരും അഭിനയിക്കുന്നു.


ഛായാഗ്രഹണം സന്തോഷ്‌ സി പിള്ള, എഡിറ്റിങ് - റഷിൻ അഹമ്മദ്. ബി.കെ.ഹരിനാരായണൻ വരികളെഴുതുന്ന ഗാനങ്ങൾക്ക് സംഗീതം നിർവഹിച്ചിരിക്കുന്നത് വിനു തോമസാണ്. പ്രൊജക്റ്റ്‌ ഡിസൈനർ - നോബിൾ ജേക്കബ്, ആർട്ട്‌ ഡയറക്ടർ - രാജീവ്‌ കോവിലകം, സംഭാഷണം - ഹരിമോഹൻ ജി, കോസ്റ്റ്യൂം - സുജിത് മട്ടന്നൂർ, മേക്കപ്പ് - ജിതേഷ് പൊയ്യ, സൗണ്ട് ഡിസൈൻ - വൈശാഖ് ശോഭൻ & അരുൺ പ്രസാദ്, കാസ്റ്റിംഗ് ഡയറക്ടർ - ശരൺ എസ്.എസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - പ്രകാശ് കെ. മധു.

Similar Posts