< Back
Entertainment
Suresh Babu, VK Prakash, Live, Mamta Mohandas, Soubin Shahir, Shine Tom Chacko, Priya P Varrier, പ്രിയ വാര്യര്‍, മംമ്ത മോഹന്‍ദാസ്, മംമ്ത, ഷൈന്‍ ടോം ചാക്കോ, സൗബിൻ ഷാഹിർ
Entertainment

വി.കെ.പി-എസ് സുരേഷ് ബാബു ടീമിൻ്റെ 'ലൈവ്'; ട്രെയിലർ-ഓഡിയോ ലോഞ്ച് നടന്നു

Web Desk
|
2 May 2023 9:36 PM IST

ചലച്ചിത്ര അക്കാദമി അധ്യക്ഷനും സംവിധായകനുമായ രഞ്ജിത് ട്രെയിലറും സൗണ്ട് ഡിസൈനറും ഓസ്കർ ജേതാവുമായ റസൂൽ പൂക്കൂട്ടി ചിത്രത്തിലെ ഗാനങ്ങളും പ്രകാശനം ചെയ്തു

കൊച്ചി: മാധ്യമങ്ങളിലെത്തുന്ന വ്യാജവാർത്തകൾ പ്രമേയമായി എസ്. സുരേഷ്ബാബുവിന്‍റെ രചനയിൽ വി.കെ. പ്രകാശ് സംവിധാനം ചെയുന്ന 'ലൈവ്' എന്ന ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ച് കൊച്ചിയിൽ നടന്നു. ക്രൗൺ പ്ലാസയിൽ നടന്ന ചടങ്ങിൽ ചലച്ചിത്രമേഖലയിലെ നിരവധി താരങ്ങൾ പങ്കെടുത്തു. ചലച്ചിത്ര സംവിധായകനും ചലച്ചിത്ര അക്കാദമി അധ്യക്ഷനുമായ രഞ്ജിത് ട്രെയിലറിൻ്റെ പ്രകാശനം നിർവഹിച്ചു. സൗണ്ട് ഡിസൈനറും ഓസ്കർ ജേതാവുമായ റസൂൽ പൂക്കൂട്ടി ചിത്രത്തിലെ ഗാനങ്ങൾ പ്രകാശനം ചെയ്തു. ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്‍ണൻ, സംവിധായകൻ എസ്.എൻ സ്വാമി എന്നിവർ ചടങ്ങിൽ ശ്രദ്ധാകേന്ദ്രങ്ങളായി. മംമ്ത മോഹൻദാസ്, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, പ്രിയ വാര്യർ, കൃഷ്ണ പ്രഭ, അക്‌ഷിത, രശ്മി സോമൻ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ചിത്രം മെയ് 12 ന് തിയറ്ററുകളിലെത്തും.

ഫിലിംസ് 24ന്‍റെ ബാനറിൽ ദർപ്പൺ ബംഗേജ, നിതിൻ കുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഇരുവരുടെയും മലയാളത്തിലെ ആദ്യ സിനിമാസംരംഭമാണ് 'ലൈവ്'. മാജിക് ഫ്രെയിംസിന്‍റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം വിതരണം ചെയ്യുന്നത്. ഛായാഗ്രഹണം നിർവഹിക്കുന്നത് നിഖിൽ എസ്. പ്രവീണാണ്. ചിത്രസംയോജകൻ സുനിൽ എസ്. പിള്ള, സംഗീത സംവിധായകൻ അൽഫോൺസ് ജോസഫ്, കലാ സംവിധായിക ദുന്ദു രഞ്ജീവ്‌ രാധ എന്നിവരും ചിത്രത്തിന്‍റെ ശക്തമായ ഭാഗമാണ്.

ട്രെൻഡ്‌സ് ആഡ്‌ ഫിലിം മേക്കേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന് വേണ്ടി ബാബു മുരുഗനാണ് ചിത്രത്തിന്‍റെ ലൈൻ പ്രൊഡ്യൂസർ. ആശിഷ് കെയാണ് ചീഫ് അസോസിയേറ്റ് ഡയറക്ടർ. സൗണ്ട് ഡിസൈൻ നിർവഹിച്ചത് അജിത് എ. ജോർജ്. മേക്കപ്പ് രാജേഷ് നെന്മാറ. കോസ്റ്റ്യൂം ആദിത്യ നാനു. ജിത് പിരപ്പൻകോട് ആണ് പ്രൊഡക്ഷൻ കണ്ട്രോളർ. ലിജു പ്രഭാകർ ആണ് കളറിസ്റ്റ്. ടിപ്സ് മലയാളത്തിനാണ് ഓഡിയോ അവകാശം. ഡിസൈനുകൾ നിർവഹിക്കുന്നത് മാ മി ജോ. സ്റ്റോറീസ് സോഷ്യൽസിന് വേണ്ടി സംഗീത ജനചന്ദ്രനാണ് ചിത്രത്തിന്‍റെ മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻ കൈകാര്യം ചെയ്യുന്നത്.

Similar Posts