< Back
Entertainment
നാഗവല്ലി സേതുരാമയ്യരെ സന്ദര്‍ശിച്ചപ്പോള്‍; വീഡിയോ പങ്കുവച്ച് മമ്മൂട്ടി
Entertainment

നാഗവല്ലി സേതുരാമയ്യരെ സന്ദര്‍ശിച്ചപ്പോള്‍; വീഡിയോ പങ്കുവച്ച് മമ്മൂട്ടി

Web Desk
|
22 April 2022 11:13 AM IST

ശോഭന ലൊക്കേഷനില്‍ എത്തുന്നതും മമ്മൂട്ടിയും സംവിധായകന്‍ കെ.മധുവും ഉള്‍പ്പെടെയുള്ളവര്‍ ശോഭനയെ സ്വീകരിക്കുന്നതും വീഡിയോയില്‍ കാണാം

അങ്ങനെ സേതുരാമയ്യരും നാഗവല്ലിയും കണ്ടുമുട്ടിയിരിക്കുകയാണ്...സി.ബി.ഐ 5 സിനിമയുടെ ലൊക്കേഷനിൽ ശോഭന സന്ദർശനം നടത്തുന്ന വീഡിയോയാണ് മമ്മൂട്ടി ആരാധകർക്കായി പങ്കുവച്ചത്. ഇതേ ലൊക്കേഷനിൽ നിന്നുള്ള ഇരുവരുടെയും സെൽഫിയും ഈയിടെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

ശോഭന ലൊക്കേഷനില്‍ എത്തുന്നതും മമ്മൂട്ടിയും സംവിധായകന്‍ കെ.മധുവും ഉള്‍പ്പെടെയുള്ളവര്‍ ശോഭനയെ സ്വീകരിക്കുന്നതും വീഡിയോയില്‍ കാണാം. 'നാഗവല്ലി, സേതുരാമയ്യരെ സന്ദർശിച്ചപ്പോൾ' എന്ന അടിക്കുറിപ്പോടെയാണ് മമ്മൂട്ടി വീഡിയോ പങ്കുവച്ചത്. തുടർന്ന് ഇരുവരും ഒന്നിച്ച് കുറച്ചു നേരം ചെലവഴിച്ചതിനു ശേഷം ഭക്ഷണം കഴിച്ച് ഒരു സെൽഫിയുമെടുത്ത ശേഷമാണ് ശോഭന മടങ്ങിയത്. മമ്മൂട്ടി ശോഭനക്ക് വിളമ്പിക്കൊടുന്നതെല്ലാം വീഡിയോയിലുണ്ട്. ഇരുവരുടെയും ഹിറ്റ് ചിത്രമായ മഴയെത്തും മുന്‍പെയിലെ എന്തിനു വേറൊരു സൂര്യോദയം എന്ന പാട്ടിന്‍റെ ബിജിഎമ്മാണ് വീഡിയോയുടെ പശ്ചാത്തലത്തില്‍ ഉപയോഗിച്ചിരിക്കുന്നത്.

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടിച്ചിത്രമാണ് സിബിഐയുടെ അഞ്ചാം ഭാഗം.ചിത്രത്തിന്‍റെ പോസ്റ്ററുകളും ട്രയിലറുമെല്ലാം വൈറലായിരുന്നു. എസ്.എന്‍ സ്വാമിയാണ് ചിത്രത്തിന്‍റെ തിരക്കഥാകൃത്ത്. സ്വര്‍ഗചിത്ര അപ്പച്ചനാണ് നിര്‍മാണം. വര്‍ഷങ്ങള്‍ക്ക് ശേഷം ജഗതി ശ്രീകുമാര്‍‌ തിരിച്ചുവരുന്ന ചിത്രം കൂടിയാണിത്. മേയ് 1നാണ് റിലീസ്.

Related Tags :
Similar Posts