< Back
Entertainment
60ാം പിറന്നാളിൽ മന്നത്തിലെ പ്രകടനം ഒഴിവാക്കി കിങ് ഖാൻ: കാരണം വ്യക്തമാക്കി കുറിപ്പ്

Photo-AFP

Entertainment

60ാം പിറന്നാളിൽ മന്നത്തിലെ 'പ്രകടനം' ഒഴിവാക്കി കിങ് ഖാൻ: കാരണം വ്യക്തമാക്കി കുറിപ്പ്

Web Desk
|
3 Nov 2025 12:26 PM IST

കൈകൾ വിടർത്തിയുള്ള ഷാറൂഖ് ഖാന്റെ ഐക്കോണിക് പോസിനായാണ് ആരാധകർ മന്നത്തിന് മുന്നിൽ കൂടുന്നത്‌

മുംബൈ: എല്ലാം പിറന്നാളിനും പതിവ് തെറ്റാതെയുള്ള ആചാരമാണ് കിങ് ഖാന്റെ മന്നത്തിന് മുകളിലുള്ള പ്രകടനം. അദ്ദേഹത്തിന്റെ കൈകൾ വിടർത്തിയുള്ള ആ ഐക്കോണിക് പോസിനായാണ് ആരാധകർ അവിടെ തടിച്ചുകൂടുന്നത്.

ലോക സിനിമയിലെ തന്നെ അപൂർവ കാഴ്ചകളിലൊന്നാണ് അത്. താരത്തിന്റെ കൈകള്‍ക്കൊപ്പം ആരാധകരും നീങ്ങുന്നത്, മനോഹര ദൃശ്യവിരുന്നാണ്. എന്നാൽ 60ാം പിറന്നാളിൽ അത്തരമൊരു പ്രകടനം ഉണ്ടായില്ല. ആരാധകരെ നിരാശരാക്കുന്ന ആ പ്രഖ്യാപനത്തിൽ വിശദീകരണവുമായി താരം തന്നെ രംഗത്ത് എത്തി. സുരക്ഷാ കാരണങ്ങളാലാണ് ആരാധകരുമായുള്ള കൂടിക്കാഴ്ച ഒഴിവാക്കിയതെന്നാണ് താരം വ്യക്തമാക്കിയത്.

'അധികാരികളുടെ നിർദേശപ്രകാരം എനിക്കായി കാത്തിരിക്കുന്ന പ്രിയപ്പെട്ടവരെ അഭിവാദ്യം ചെയ്യാനാവില്ല. എല്ലാവരോടും എന്റെ അഗാധമായ ക്ഷമാപണം. എല്ലാവരുടെയും സുരക്ഷയെകരുതിയാണിത്. എന്നെ വിശ്വസിച്ചതിന് നന്ദി. നിങ്ങളെക്കാൾ കൂടുതൽ, നിങ്ങളെ കാണുന്നത് നഷ്ടമാകുന്നത് എനിക്കാണ്. നിങ്ങളെ എല്ലാവരെയും കാണാനും സ്നേഹം പങ്കിടാനും ഞാൻ ആകാംക്ഷയോടെ കാത്തിരുന്നു. എല്ലാവരെയും സ്നേഹിക്കുന്നു...' -ഷാരൂഖ് എക്സില്‍ കുറിച്ചു.

ഇന്നലെയായിരുന്നു ഷാറൂഖ് ഖാൻ്റെ 60ാം പിറന്നാള്‍. രാവിലെ മുതൽ, മന്നത്തിന് പുറത്തുള്ള ജനക്കൂട്ടത്തെ പൊലീസ് ഉദ്യോഗസ്ഥർ 'കൈകാര്യം ചെയ്യുന്നതിന്റെയും' നിയന്ത്രിക്കുന്നതിന്റെയും ദൃശ്യങ്ങളൊക്കെ പുറത്തുവന്നിരുന്നു. കരൂര്‍ ദുരന്തത്തിന്റെ പശ്ചാത്തലവും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ടായിരുന്നു. അതേസമയം മന്നത്തില്‍ അറ്റക്കുറ്റപ്പണികള്‍ നടക്കുന്നുണ്ട്. മറ്റൊരിടത്താണ് താരം താമസിക്കുന്നത്. എന്നിരുന്നാലും, ഷാരൂഖ് തങ്ങളെ അഭിവാദ്യം ചെയ്യാൻ മന്നത്തിലേക്ക് എത്തുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്നു.

Similar Posts