< Back
Entertainment
B Unnikrishnan, Shine Tom Chacko, ബി ഉണ്ണികൃഷ്ണന്‍, ഷൈന്‍ ടോം ചാക്കോ
Entertainment

'നൂറ് ശതമാനം കൃത്യനിഷ്ഠയും ഉത്തരവാദിത്തവും, അടുത്ത പടത്തില്‍ ആദ്യം പരിഗണിക്കുക ഷൈന്‍ ടോമിനെ'; ബി ഉണ്ണികൃഷ്ണന്‍

Web Desk
|
2 May 2023 9:21 PM IST

ഒരു അഭിനേതാവെന്ന നിലയിൽ 100 ശതമാനം കൃത്യനിഷ്ഠയും, ഉത്തരവാദിത്തബോധവും ഉള്ള ആളാണ് ഷൈൻ ടോം ചാക്കോയെന്ന് ബി ഉണ്ണികൃഷ്ണന്‍

സംവിധാനം ചെയ്യുന്ന അടുത്ത സിനിമയില്‍ നിവൃത്തിയുണ്ടെങ്കില്‍ ഷൈന്‍ ടോം ചാക്കോയെ ആദ്യം പരിഗണിക്കുമെന്ന് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍. ഒരു അഭിനേതാവെന്ന നിലയിൽ 100 ശതമാനം കൃത്യനിഷ്ഠയും, ഉത്തരവാദിത്തബോധവും ഉള്ള ആളാണ് ഷൈൻ ടോം ചാക്കോയെന്നും അദ്ദേഹം പറഞ്ഞു. വി കെ പ്രകാശ് ചിത്രം ‘ലൈവി’ന്റെ ഓഡിയോ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷെയിന്‍ നിഗത്തിനും ശ്രീനാഥ് ഭാസിക്കും വിലക്കേര്‍പ്പെടുത്തിയതിന്‍റെ പശ്ചാത്തലത്തിലാണ് ബി ഉണ്ണികൃഷ്ണന്‍റെ പരാമര്‍ശമെന്നതും ശ്രദ്ധേയമാണ്.

'ഞാന്‍ സിനിമ ചെയ്യുന്നുണ്ടെങ്കില്‍ എന്തെങ്കിലും നിവൃത്തിയുണ്ടെങ്കില്‍ കാസ്റ്റിങ്ങിലെ ആദ്യത്തെ പേര് ഷൈന്‍ ടോം ചാക്കോയുടേതായിരിക്കും. അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുന്നത് ഞാൻ അത്രത്തോളം ആസ്വദിച്ചിട്ടുണ്ട്. നിരവധി ഊഹാപോഹങ്ങൾ ഇപ്പോൾ അന്തരീക്ഷത്തിലുണ്ട്. ഒരു അഭിനേതാവെന്ന നിലയിൽ 100 ശതമാനം കൃത്യനിഷ്ഠയും, ഉത്തരവാദിത്തബോധവും ഉള്ള ആളാണ് ഷൈൻ ടോം ചാക്കോ'; ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.

സൗബിന്‍ ഷാഹിർ, ഷൈന്‍ ടോം ചാക്കോ, മംമ്ത മോഹൻദാസ്, പ്രിയ വാര്യർ എന്നിവരാണ് ലൈവിലെ കേന്ദ്ര കഥാപാത്രങ്ങൾ. വ്യാജ വാര്‍ത്തകള്‍ എങ്ങനെ ബാധിക്കുന്നുവെന്നും അതിനെതിരെയുള്ള പോരാട്ടവുമാണ് ചിത്രം പറയുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രത്തിന്‍റെ വിതരണം.

Similar Posts