< Back
Entertainment
വിരാട് കോഹ്‌ലിയുടെ ബയോപിക്കിൽ രാം ചരൺ അഭിനയിക്കുമോ?
Entertainment

വിരാട് കോഹ്‌ലിയുടെ ബയോപിക്കിൽ രാം ചരൺ അഭിനയിക്കുമോ?

Web Desk
|
10 Sept 2023 9:15 PM IST

സ്പോർട്സ് റിലേറ്റഡായ സിനിമകൾ ചെയ്യാൻ തനിക്ക് താത്പര്യമുണ്ടെന്ന് രാം ചരൺ നേരത്തെ പറഞ്ഞിരുന്നു

ക്രിക്കറ്റ് ഇതിഹാസം വിരാട് കോഹ്‌ലിയുടെ ബയോപിക്കിൽ രാം ചരൺ അഭിനയിക്കുന്നുണ്ടെന്ന അഭ്യൂഹം പരന്നതിന് പിന്നാലെ ഇരു താരങ്ങളുടെയും ആരാധകർ വളരെയധികം ആവേശത്തിലാണ്. ഒരു പ്രമുഖ ബോളിവുഡ് പ്രൊഡക്ഷൻ ഹൗസ് ഈ ആശയം പങ്കുവെച്ചുവെന്നും രാംചരൺ ഇതിനായി താത്പര്യം കാണിച്ചു എന്നെല്ലാമാണ് റിപ്പോർട്ടുകൾ.

2023 മാർച്ചിൽ ഒരു ഇന്റർവ്യൂയിൽ രാം ചരൺ തനിക്ക് സ്‌പോർട്‌സ് സംബന്ധമായ സിനിമകൾ ചെയ്യാൻ താത്പര്യമുണ്ടെന്ന് പറഞ്ഞിരുന്നു. അതു പോലെ തനിക്ക് വിരാട് കോഹ് ലിയെ ഇഷ്ടമാണെന്നും താനും കോഹ് ലിയും തമ്മിലുള്ള സാമ്യതകൾ പങ്കുവെക്കുകയും ചെയ്തിരുന്നു. കൂടാതെ ക്രിക്കറ്റ് ഇതിഹസത്തെ സ്‌ക്രീനിൽ അവതരിപ്പിക്കാൻ അവസരം ലഭിച്ചാൽ അത് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

'ഞാൻ സ്‌പോർട്‌സ് അടിസ്ഥാനമാക്കിയുള്ള സിനിമകൾ ചെയ്യാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. കോഹ്‌ലി വളരെയധികം പ്രചോദനം നൽകുന്നയാളാണ്. ഞാനും അദ്ദേഹവും തമ്മിൽ സാമ്യതകളുണ്ട്. ഒരു അവസരം കിട്ടിയാൽ അതു പൊളികക്കും' എന്നാണ് രാം ചരൺ പറഞ്ഞത്.

എന്നാൽ ഇപ്പോൾ രാം ചരൺന്റെ വക്താവ് ഈ അഭ്യൂഹങ്ങ്ൾക്ക് വിരാമമിട്ടിരിക്കുകയാണ്. താരം ഇപ്പോൾ നേരത്തെ ഏറ്റിട്ടുള്ള പ്രൊജക്ടുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും നിലവിൽ പ്രചരിക്കുന്ന വാർത്ത തെറ്റാണെന്നുമാണണ് അദ്ദേഹം വ്യക്തമാക്കിയത്. ഈ പ്രഖ്യാപനം ക്രിക്കറ്റ് ഇതിഹാസത്തിന്റെയും സൂപ്പർ താരത്തിന്റെയും ആരാധകരെ നിരാശരാക്കിയിട്ടുണ്ടെങ്കിലും ഇത്തരത്തിലൊരു പ്രൊജക്ട് വൈകാതെ തന്നെയുണ്ടായേക്കുമെന്ന് പ്രതീക്ഷയിലാണ് ആരാധകർ.

താരം ഇപ്പോൾ പ്രശസ്ത സംവിധായകൻ ശങ്കറിന്റെ ആദ്യ തെലുങ്ക് സിനിമയായ 'ഗെയിം ചേഞ്ചർ' ന്റെ റിലീസിന് തയ്യാറെടുക്കുകയാണ്. പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലറായ ഈ ചിത്രത്തിന്റെ രചന് കാർത്തിക് സുബ്രരാജാണ് നിർവഹിച്ചത്.

Similar Posts