< Back
Entertainment
തിര 2 ഉടനുണ്ടാകുമോ? വിനീത് ശ്രീനിവാസന്‍റെ മറുപടി
Entertainment

തിര 2 ഉടനുണ്ടാകുമോ? വിനീത് ശ്രീനിവാസന്‍റെ മറുപടി

ijas
|
22 Jan 2022 12:11 PM IST

തിര സിനിമക്ക് രണ്ടും മൂന്നും ഭാഗമുണ്ടാകുമെന്ന് ചിത്രം പുറത്തിറങ്ങിയ സമയത്ത് തന്നെ പ്രഖ്യാപിച്ചിരുന്നു.

ശോഭനയും ധ്യാന്‍ ശ്രീനിവാസനും പ്രധാന വേഷങ്ങളിലെത്തിയ 'തിര' സിനിമക്ക് തുടര്‍ച്ചയുണ്ടാകില്ലെന്ന സൂചന നല്‍കി സംവിധായകന്‍ വിനീത് ശ്രീനിവാസന്‍. തിര സിനിമയെടുക്കാനുള്ള മാനസികാവസ്ഥയിലല്ല താനെന്നും തന്നെ ബാധിക്കുന്ന സിനിമകൾ ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്നും വിനീത് പറഞ്ഞു. ന്യൂസ് മിനുറ്റിന് നല്‍കിയ അഭിമുഖത്തിലാണ് വിനീത് ശ്രീനിവാസന്‍ മറുപടി നല്‍കിയത്.

മലര്‍വാടി ആര്‍ട്സ് ക്ലബ്, തട്ടത്തിന്‍ മറയത്ത് എന്നീ സൂപ്പര്‍ ഹിറ്റുകള്‍ക്ക് ശേഷം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മൂന്നാമത്തെ സിനിമയായിരുന്നു തിര. സഹോദരന്‍ ധ്യാന്‍ ശ്രീനിവാസന്‍റെ നായക അരങ്ങേറ്റവും തിരയിലൂടെയായിരുന്നു. രാകേഷ് മണ്ടോടിയുടേതായിരുന്നു തിരയുടെ കഥയും തിരക്കഥയും. ജോമോന്‍ ടി ജോണായിരുന്നു ഛായാഗ്രഹണം. ബോക്സ് ഓഫീസില്‍ പരാജയമായിരുന്ന ചിത്രത്തിന് രണ്ടും മൂന്നും ഭാഗമുണ്ടാകുമെന്ന് ചിത്രം പുറത്തിറങ്ങിയ സമയത്ത് തന്നെ പ്രഖ്യാപിച്ചിരുന്നു.

Similar Posts