< Back
Entertainment
Dulquer Salmaan, Surumi, birthday, Mammootty, സുറുമി, ദുല്‍ഖര്‍ സല്‍മാന്‍, മമ്മൂട്ടി
Entertainment

'നമ്മള്‍ ഒരുമിച്ചുള്ള നിമിഷങ്ങളേക്കാള്‍ വിലയേറിയ മറ്റൊന്നുമില്ല'; സുറുമിക്ക് ദുല്‍ഖറിന്‍റെ സ്നേഹം നിറച്ചൊരു പിറന്നാള്‍ ആശംസ

Web Desk
|
17 April 2023 8:33 PM IST

സഹോദരി സുറുമിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ദുല്‍ഖര്‍

മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ കുടുംബത്തില്‍ നിന്നും അഭിനയത്തില്‍ നിന്നും വഴിമാറി നടന്നതൊരാളേയുള്ളൂ. ദുല്‍ഖര്‍ അഭിനയ വഴി തെരഞ്ഞെടുത്തപ്പോള്‍ മമ്മൂട്ടിയുടെ മകള്‍ സുറുമി പൂർണ്ണമായും ചിത്രരചനയിലും കലാപരമായ മറ്റു മേഖലകളിലുമാണ് ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. ഇന്ന് പിറന്നാള്‍ ദിനത്തില്‍ സഹോദരിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് ദുല്‍ഖര്‍.

ജീവിതത്തിലെ ഏറ്റവും നല്ല കാര്യങ്ങൾ ഏറ്റവും ലളിതമാണെന്നും ഒരുമിച്ചുള്ള നിമിഷങ്ങളേക്കാള്‍ വിലമതിക്കാന്‍ ഒന്നുമില്ലെന്നും ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ജോലി തിരക്കിനാലും രണ്ട് വ്യത്യസ്ത നഗരങ്ങളിലുമായതിനാല്‍ ഒരുമിച്ചുള്ള കൂടിച്ചേരല്‍ ബുദ്ധിമുട്ടാണെന്ന് അറിയാമെന്നും ഇത് സഹോദരങ്ങള്‍ അനുഭവിക്കുന്ന പറഞ്ഞുപഴകിയ കഥകളാണെന്നും ദുല്‍ഖര്‍ പറയുന്നു.

'വരും വര്‍ഷം നമുക്കെല്ലാവർക്കും ഒരുമിച്ചുള്ള കൂടുതൽ സമയവും യാത്രയും അവധിയും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതിലും വലിയ സന്തോഷം മറ്റൊന്നില്ല. ഏറ്റവും നല്ല ദിവസം ആശംസിക്കുന്നു ഇത്താ'; ദുല്‍ഖര്‍ പറഞ്ഞു.

ദുല്‍ഖര്‍ സല്‍മാന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

എന്‍റെ ഏറ്റവും പ്രിയപ്പെട്ട ഇത്തയ്ക്ക് ജന്മദിനാശംസകൾ നേരുന്നു. ജീവിതത്തിലെ ഏറ്റവും നല്ല കാര്യങ്ങൾ ഏറ്റവും ലളിതമാണ്. നമ്മളൊരുമിച്ച് ചെലവഴിക്കുന്ന സമയത്തേക്കാൾ വിലമതിക്കാവുന്ന മറ്റൊന്നുമില്ല. ജോലി തിരക്കിനാലും രണ്ട് വ്യത്യസ്ത നഗരങ്ങളിലുമായതിനാല്‍ അത് ബുദ്ധിമുട്ടാണെന്ന് എനിക്കറിയാം. സഹോദരങ്ങളുടെ പറഞ്ഞുപഴകിയ സ്ഥിരം കഥകള്‍!.

വരും വര്‍ഷം നമുക്കെല്ലാവർക്കും ഒരുമിച്ചുള്ള കൂടുതൽ സമയവും യാത്രയും അവധിയും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതിലും വലിയ സന്തോഷം മറ്റൊന്നില്ല. ഏറ്റവും നല്ല ദിവസം ആശംസിക്കുന്നു ഇത്താ. നിറയെ സ്നേഹം.

Similar Posts