Entertainment
Vinayakan
Entertainment

'ഒടുവിലും തിലകനും ഒന്നുമില്ലെങ്കില്‍ ഇപ്പോഴത്തെ സ്റ്റാര്‍സ് ഉണ്ടാകില്ല': വിനായകന്‍

Web Desk
|
1 Oct 2024 5:39 PM IST

'തെക്കു വടക്ക്' മനസിൽ മാത്രമുള്ള യുദ്ധമല്ല, രണ്ടു വ്യക്തികൾ തമ്മിലുള്ള യുദ്ധമാണ്'

എറണാകുളം: ഒട്ടേറെ തുറന്നു പറച്ചിലുകളുമായി വീണ്ടും നടന്‍ വിനായകൻ രം​ഗത്ത്. 'കോമഡിക്കാർ എന്ന ഒരു ലൈൻ, മിമിക്രിക്കാർ എന്ന ഒരു ലൈൻ, അഭിനയിക്കുക മാത്രം ചെയ്യുന്ന വലിയ ആളുകൾ, അങ്ങനെയൊന്നും ഇല്ല. തിലകൻ സാറും ഒടുവിൽ സാറും ഈ പറയുന്ന സാറന്മാരും ഇല്ലെങ്കിൽ ഈ സ്റ്റാർസ് എന്നു പറയുന്നവരാരും ഇല്ല, സത്യം അതാണ്.'- വിനായകൻ പറഞ്ഞു. തൻ്റെ ഏറ്റവും പുതിയ ചിത്രമായ തെക്ക് വടക്കിൻ്റെ ഭാ​ഗമായി ഔദ്യോഗിക പേജില്‍ പ്രസിദ്ധീകരിച്ച ഇന്‍റര്‍വ്യൂവിലാണ് വിനായകന്‍റെ വാക്കുകള്‍.

ഒക്ടോബർ നാലിന് തിയറ്ററുകളിൽ എത്തുന്ന സിനിമയിൽ സുരാജ് വെഞ്ഞാറമ്മൂടാണ് വിനായകന്റെ നായക ജോഡി. ചുരുളി, നൻപകൽ നേരത്ത് മയക്കം എന്നിവയ്ക്കു ശേഷം എസ്. ഹരീഷ് രചിച്ച സിനിമ സംവിധാനം ചെയ്യുന്നത് പ്രേം ശങ്കറാണ്. 'തമാശകൾ കേട്ട് ഒറ്റക്കിരുന്ന് പൊട്ടിച്ചിരിക്കും. ബന്ധങ്ങളില്ല ഇപ്പോൾ. ഞാൻ തന്നെയാണ് ഏറ്റവും വലിയ തമാശ. ചില ആളുകൾ നമ്മളെ അഭിനയിപ്പിച്ച് കരയിപ്പിക്കും. ചില ആളുകൾ അഭിനയിപ്പിച്ച് ചിരിപ്പിച്ചു കളയും. അൾട്ടിമേറ്റായി എല്ലാവരും അഭിനേതാക്കളാണ്.'- വിനായകൻ പറഞ്ഞു.

'ജീവിതം യുദ്ധമാണ് എന്നത് തെക്ക് വടക്കിൽ മാധവനിലേക്കും ശങ്കുണ്ണിയിലേക്കും വന്നിട്ടുണ്ട്. ഒരാൾ ഇംഗ്ലീഷ് പറയുമ്പോൾ മറ്റേയാൾ സംസ്കൃതം പറയുന്നു. ഒരാൾ കരാട്ടെ പഠിക്കുമ്പോൾ കളരി പഠിക്കുന്നു. ഇങ്ങനെ ഒരു യുദ്ധം ഇവർക്കിടയിലുണ്ട്. അതാണ് സിനിമയിലെ ഏറ്റവും രസകരമായ ഏരിയ. തെക്കു വടക്ക് മനസിൽ മാത്രമുള്ള യുദ്ധമല്ല, രണ്ടു വ്യക്തികൾ തമ്മിലുള്ള യുദ്ധമാണെന്നും' വിനായകന്‍ പറയുന്നു.

Similar Posts