< Back
Entertainment
ചിരിച്ചുല്ലസിച്ച് ആറ് ഗര്‍ഭിണികള്‍; അഞ്ജലി മേനോന്‍റെ വണ്ടര്‍ വുമണ്‍ ട്രയിലര്‍ കാണാം
Entertainment

ചിരിച്ചുല്ലസിച്ച് ആറ് ഗര്‍ഭിണികള്‍; അഞ്ജലി മേനോന്‍റെ 'വണ്ടര്‍ വുമണ്‍' ട്രയിലര്‍ കാണാം

Web Desk
|
3 Nov 2022 12:53 PM IST

നവംബര്‍ 18ന് ഈ പ്ലാറ്റ്ഫോമിലൂടെ തന്നെ ചിത്രം കാണാം

കൂടെ എന്ന ചിത്രത്തിനു ശേഷം അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന 'വണ്ടര്‍ വുമന്‍റെ' ട്രയിലര്‍ പുറത്തിറങ്ങി. സോണി ലിവാണ് ട്രയിലര്‍ റിലീസ് ചെയ്തിരിക്കുന്നത്. നവംബര്‍ 18ന് ഈ പ്ലാറ്റ്ഫോമിലൂടെ തന്നെ ചിത്രം കാണാം.


ആറ് ഗര്‍ഭിണികളുടെ കഥ പറയുന്ന ചിത്രത്തില്‍ പത്മപ്രിയ, പാര്‍വതി തിരുവോത്ത്, നിത്യ മേനോന്‍, സയനോര, അര്‍ച്ചന പത്മിനി,അമൃത സുഭാഷ് എന്നിവരാണ് ഗര്‍ഭിണികളുടെ വേഷത്തിലെത്തുന്നത്. നദിയ മൊയ്തുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വ്യത്യസ്‌ത പശ്ചാത്തലങ്ങളിൽ നിന്നുള്ള ആറ് ഗർഭിണികളുടെ കഥയാണ് ചിത്രം പറയുന്നത്. ഗര്‍ഭധാരണത്തെക്കുറിച്ചുള്ള നൂറു കൂട്ടം സംശയങ്ങളുമായി പ്രീ-നാറ്റല്‍ ക്ലാസിലെത്തുകയാണ് ഇവര്‍. ഇതില്‍ സിംഗിള്‍ മദറുണ്ട്, ലിവിംഗ് ടുഗെദര്‍ ബന്ധത്തില്‍ കഴിയുന്ന അമ്മയുണ്ട്. ഇവരിലൂടെയാണ് കഥ വികസിക്കുന്നത്. ഇവര്‍ക്ക് ക്ലാസെടുക്കുന്ന ആളായിട്ടാണ് നദിയ എത്തുന്നത്.

അഞ്ജലി തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥയെഴുതിയിരിക്കുന്നത്. സംഗീതം-ഗോവിന്ദ് വസന്ത, ഛായാഗ്രഹണം-മനീഷ് മാധവന്‍. ലിറ്റിൽ ഫിലിംസ് പ്രൊഡക്ഷൻസിനൊപ്പം ആർഎസ് വി പി ഫ്ലയിംഗ് യൂണികോൺ എന്‍റര്‍ടെയ്‍ന്‍മെന്‍റാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

View this post on Instagram

A post shared by Sony LIV (@sonylivindia)

Similar Posts