< Back
Entertainment
നടി യാമി ഗൗതം വിവാഹിതയായി; വരന്‍ സംവിധായകനായ ആദിത്യ ധർ
Entertainment

നടി യാമി ഗൗതം വിവാഹിതയായി; വരന്‍ സംവിധായകനായ ആദിത്യ ധർ

Web Desk
|
4 Jun 2021 8:50 PM IST

അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.

ബോളിവുഡ് താരം യാമി ഗൗതം വിവാഹിതയായി. 'ഉറി: ദി സര്‍ജിക്കല്‍ സ്ട്രൈക്ക്' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ ആദിത്യ ധർ ആണ് വരന്‍. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. ചടങ്ങിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ ഇരുവരും പങ്കുവെച്ചു.

"അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ചടങ്ങില്‍ ഞങ്ങളുടെ കുടുംബങ്ങളുടെ അനുഗ്രഹത്തോടെ ഇന്ന് ഞങ്ങള്‍ വിവാഹിതരായി. സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും യാത്ര ആരംഭിക്കുമ്പോള്‍, നിങ്ങളുടെ അനുഗ്രഹങ്ങളും ആശംസകളും ഞങ്ങള്‍ തേടുന്നു,"വിവാഹചിത്രം പങ്കുവെച്ച് യാമി സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.

2009ല്‍ പുറത്തിറങ്ങിയ കന്നഡ ചിത്രം 'ഉല്ലാസ ഉത്സാഹ'യിലൂടെയാണ് യാമി ഗൗതം അഭിനയരംഗത്തേക്കെത്തിയത്. തുടര്‍ന്ന് പഞ്ചാബി, തെലുങ്ക്, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷാ ചിത്രങ്ങളില്‍ താരം അഭിനയിച്ചിട്ടുണ്ട്. ഹീറോ എന്ന പൃഥിരാജ് ചിത്രത്തിലൂടെ മലയാളികള്‍ക്കും യാമി സുപരിചിതയാണ്.

Similar Posts