< Back
Entertainment
നീ വിചാരിക്കുന്നതിലും ധീരയാണ് നീ; മകളുടെ അഭിമാന നേട്ടത്തില്‍ ആശംസകളുമായി ആശ ശരത്
Entertainment

'നീ വിചാരിക്കുന്നതിലും ധീരയാണ് നീ'; മകളുടെ അഭിമാന നേട്ടത്തില്‍ ആശംസകളുമായി ആശ ശരത്

Web Desk
|
1 Feb 2023 2:05 PM IST

ലണ്ടനിലെ വാർവിക് സർവകലാശാലയിൽ നിന്നാണ് ആശയുടെ മൂത്ത മകൾ ഉത്തര ബിസിനസ് അനലറ്റിക്‌സിൽ ബിരുദാനന്തര ബിരുദം നേടിയത്

മകളുടെ അക്കാഡമിക് നേട്ടത്തിൽ അഭിനന്ദനമറിയിച്ച് നടിയും നർത്തകയുമായ ആശ ശരത്. ലണ്ടനിലെ വാർവിക് സർവകലാശാലയിൽ നിന്നാണ് ആശയുടെ മൂത്ത മകൾ ഉത്തര ബിസിനസ് അനലറ്റിക്‌സിൽ ബിരുദാനന്തര ബിരുദം നേടിയത്. എഞ്ചിനിയറിങ്ങിൽ ബിരുദം നേടിയാണ് ഉത്തര ബിസിനസ് അനലറ്റിക്‌സിൽ മാസ്റ്റർ ഡിഗ്രി കരസ്ഥമാക്കിയത്.

''എന്റെ കൊച്ചു പങ്കു യു.കെയിലെ വാർവിക്ക് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിസിനസ് അനലിറ്റിക്സിൽ ബിരുദാനന്തര ബിരുദം നേടിയത് കണ്ടപ്പോൾ സന്തോഷം കൊണ്ട് ഞാൻ മതിമറന്നു. നീ വിചാരിക്കുന്നതിലും ധീരയും, വിചാരിക്കുന്നതിലും ശക്തയും മിടുക്കിയുമാണ്. അറിയുന്നതിലും കൂടുതൽ സ്‌നേഹിക്കുപ്പെടുന്നവളുമാണ് നീ എന്ന് ഓർക്കുക. ഞങ്ങൾ നിന്നെ ഒരുപാട് സ്‌നേഹിക്കുന്നു''. ആശ ശരത് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

അമ്മയ്‌ക്കൊപ്പം നൃത്തവേദികളിലും സജീവമായ ഉത്തര 2021 ലെ മിസ് കേരള റണ്ണറപ്പായിരുന്നു. മനോജ് കാന സംവിധാനം ചെയ്ത ഖെദ്ദ എന്ന ചിത്രത്തിലൂടെ അഭിനയ മേഖലയിലും ഉത്തര തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ഉത്തരയുടെ സഹോദരി കീർത്തന കാനഡയിലെ വെസ്‌റ്റേൺ സർവകലാശാലയിൽ നിന്നും സിന്തറ്റിക് ബയോളജിയിലാണ് ബിരുദം നേടിയത്‌

Similar Posts