< Back
Entertainment

Entertainment
'എന്റെ ഹൃദയത്തിൽ നീ ഒരു വിടവ് അവശേഷിപ്പിച്ചു'; മകളുടെ ജന്മദിനത്തില്‍ കുറിപ്പുമായി ചിത്ര
|21 Dec 2023 5:52 PM IST
2011ഏപ്രിലിൽ ദുബായിലെ എമിറേറ്റ്സ് ഹില്ലിലുള്ള നീന്തൽക്കുളത്തിൽ വീണാണ് നന്ദന മരിച്ചത്
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പിന്നണി ഗായികയാണ് ചിത്ര. ഹൃദയഹാരിയായ ഒട്ടനവധി ഗാനങ്ങളാണ് അവർ പ്രേക്ഷകർക്ക് സമ്മാനിച്ചത്. ഇപ്പോഴിതാ അകാലത്തിൽ പൊലിഞ്ഞ തന്റെ പൊന്നോമനയുടെ പിറന്നാൾ ദിനത്തിൽ അവളെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെക്കുകയാണ് താരം. 'എന്റെ ഹൃദയത്തിൽ നീ ഒരു വിടവ് അവശേഷിപ്പിച്ചു. എനിക്ക് ഒരിക്കലും അത് നികത്താൻ കഴിയില്ല. നീ പോയതിൽ പിന്നെ ഓരോ ദിവസവും നിന്നെ മിസ്സ് ചെയ്യുന്നു.' ചിത്ര ഫേസ്ബുക്കില്‍ കുറിച്ചു.
നീണ്ട 15 വർഷത്തെ കാത്തിരിപ്പിനുശേഷമാണ് ചിത്രയ്ക്കും വിജയശങ്കറിനും നന്ദന ജനിക്കുന്നത്. കുട്ടിക്ക് ഡൗൺ സിൻഡ്രോം എന്ന അസുഖമുണ്ടായിരുന്നു. 2011ഏപ്രിലിൽ ദുബായിലെ എമിറേറ്റ്സ് ഹില്ലിലുള്ള നീന്തൽക്കുളത്തിൽ വീണാണ് നന്ദന മരിച്ചത്. എട്ടാമത്തെ വയസിലാണ് ചിത്രക്ക് നന്ദനയെ നഷ്ടമായത്.
