< Back
Entertainment
മഞ്ജു വാര്യർക്കെതിരെ അപവാദ പ്രചാരണം, ഭീഷണി; യുവാവിനെതിരെ കേസെടുത്തു
Entertainment

മഞ്ജു വാര്യർക്കെതിരെ അപവാദ പ്രചാരണം, ഭീഷണി; യുവാവിനെതിരെ കേസെടുത്തു

Web Desk
|
5 May 2022 10:35 AM IST

തനിക്കെതിരെ തുടർച്ചയായി അപവാദം പ്രചരിപ്പിച്ചെന്നും പിന്തുടർന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് മഞ്ജു വാര്യരുടെ പരാതി

എറണാകുളം: നടി മഞ്ജുവാര്യരെ സോഷ്യല്‍മീഡിയയിലൂടെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ യുവാവിനെതിരെ പൊലീസ് കേസെടുത്തു. മഞ്ജു വാര്യര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എളമക്കര പൊലീസ് കേസെടുത്തത്.

തനിക്കെതിരെ തുടര്‍ച്ചയായി അപവാദം പ്രചരിപ്പിച്ചെന്നും പിന്തുടര്‍ന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് മഞ്ജു വാര്യരുടെ പരാതി. കേസില്‍ മഞ്ജു വാര്യരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. പ്രതിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു.

Related Tags :
Similar Posts