< Back
FIFA World Cup
വിവാദ ഗോള്‍ ആഘോഷം; ഷാക്കക്കും ഷാക്കിരിക്കും വിലക്ക് 
FIFA World Cup

വിവാദ ഗോള്‍ ആഘോഷം; ഷാക്കക്കും ഷാക്കിരിക്കും വിലക്ക് 

Web Desk
|
24 Jun 2018 5:22 PM IST

സെര്‍ബിയക്കെതിരായ മത്സരത്തിലാണ് വിവാദ ഗോളാഘോഷം. 

ലോകകപ്പിലെ വിവാദ ഗോളാഘോഷിച്ച രണ്ട് സ്വിറ്റ്‌സര്‍ലന്‍ഡ് താരങ്ങള്‍ക്ക് വിലക്ക്. ഗ്രനിറ്റ് ഷാക്ക, ഷെര്‍ദാന്‍ ഷാക്കിരി എന്നീ താരങ്ങള്‍ക്കാണ് വിലക്ക് ലഭിച്ചത്. രണ്ട് മത്സരങ്ങള്‍ക്കാണ് വിലക്ക്. സെര്‍ബിയക്കെതിരായ മത്സരത്തിലാണ് വിവാദ ഗോളാഘോഷം.

നേരത്തെ ഇതു സംബന്ധിച്ച് സെര്‍ബിയ, ഫിഫക്ക് പരാതി നല്‍കിയിരുന്നു. കൊസോവന്‍ ചിഹ്നമായ ഇരട്ടത്തലയുളള പരുന്തിന്റെ രൂപം ഉയര്‍ത്തിക്കാണിച്ചതാണ് സെര്‍ബിയയെ പ്രകോപിപ്പിച്ചത്. ഗ്രൂപ്പ് ഇയില്‍ രണ്ട് മത്സരങ്ങളില്‍ നിന്നായി ഒരു ജയവും സമനിലയും നേടിയ സ്വിറ്റ്‌സര്‍ലന്‍ഡ് നാല് പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്.

നാല് പോയിന്റുമായി ബ്രസീലാണ് ഈ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തുള്ളത്. ഗ്രൂപ്പില്‍ പ്രീക്വാര്‍ട്ടര്‍ പ്രവേശനത്തിലുള്ള പോരാട്ടം കനക്കുകയാണ്. ഏതായും ഈ രണ്ട് താരങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയത് സ്വിസ് ടീമിനെ കാര്യമായി ബാധിക്കും.

Similar Posts