< Back
FIFA World Cup
ജനുസാജിന്റെ ഗോളില്‍ ബെല്‍ജിയത്തിന് ജയം
FIFA World Cup

ജനുസാജിന്റെ ഗോളില്‍ ബെല്‍ജിയത്തിന് ജയം

Web Desk
|
29 Jun 2018 1:55 AM IST

പ്രീ ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ട് കൊളംബിയയെയും ബെല്‍ജിയം ജപ്പാനെയും നേരിടും.

ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ജനുസാജിന്റെ കിടിലന്‍ ഗോളില്‍ ബെല്‍ജിയത്തിന് ജയം. 51ാം മിനിറ്റില്‍ ഈ ലോകകപ്പില മനോഹരമായ ഗോളുകളിലൊന്നിലൂടെയാണ് ജനുസാജ് ബെല്‍ജിയത്തിന് ജയം നല്‍കിയത്. പ്രീ ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ട് കൊളംബിയയെയും ബെല്‍ജിയം ജപ്പാനെയും നേരിടും.

യൂറി ടീല്‍മാന്‍ലിന്റെ പാസ്സില്‍ ഇംഗ്ലീഷ് പ്രതിരോധ താരങ്ങളെ കബളിപ്പിച്ച് ബോക്‌സിന്റെ വലതു മൂലയില്‍ നിന്ന് ജനുസാജ് തൊടുത്ത ഷോട്ട് പോസ്റ്റിന്റെ വലതു മൂലയിലേക്ക് തുളഞ്ഞു കയറി. ഇംഗ്ലീഷ് ഗോളി പിക്ക്‌ഫോണ്ട് പന്ത് തടയാനായി ഉയര്‍ന്നു ചാടിയെങ്കിലും ഫലമുണ്ടായില്ല.

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ പുറകില്‍ നിന്ന് കയറി തുനീഷ്യ പാനമക്കെതിരെ ജയിച്ചു കയറി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് തുനീഷ്യയുടെ ജയം.

Similar Posts