< Back
Football
ലോക ചാമ്പ്യന്‍മാര്‍ ആദ്യ മത്സരത്തില്‍ തോല്‍ക്കുന്നത് ആറാം തവണ
Football

ലോക ചാമ്പ്യന്‍മാര്‍ ആദ്യ മത്സരത്തില്‍ തോല്‍ക്കുന്നത് ആറാം തവണ

Web Desk
|
18 Jun 2018 11:30 AM IST

ചാമ്പ്യന്‍മാരുടെ പകിട്ടുമായി എത്തിയ രണ്ട് തവണയും അര്‍ജന്റീന ആദ്യ മത്സരത്തില്‍ പരാജയമറിഞ്ഞു. കഴിഞ്ഞ ലോകപ്പില്‍ സ്പെയിനും ആദ്യ മത്സരം തോറ്റു കൊണ്ടായിരുന്നു തുടങ്ങിയത്.

ആറാം തവണയാണ് ലോകചാമ്പ്യന്‍മാര്‍ ആദ്യ മത്സരത്തില്‍ പരാജയപ്പെടുന്നത്. ചാമ്പ്യന്‍മാരുടെ പകിട്ടുമായി എത്തിയ രണ്ട് തവണയും അര്‍ജന്റീന ആദ്യ മത്സരത്തില്‍ പരാജയമറിഞ്ഞു. കഴിഞ്ഞ ലോകപ്പില്‍ സ്പെയിനും ആദ്യ മത്സരം തോറ്റു കൊണ്ടായിരുന്നു തുടങ്ങിയത്.

‌1950ലാണ് ആദ്യമായി നിലവിലെ ചാമ്പ്യന്‍മാര്‍ തൊട്ടടുത്ത ലോകകപ്പില്‍ ആദ്യ മത്സരത്തില്‍ തന്നെ തോല്‍ക്കുന്നത്. 1938ന് ശേഷം ലോകകപ്പ് നടന്നത് 1950 ല്‍. അന്ന് ഇറ്റലി സ്വീഡനോട് ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടു. 1982ല്‍ ചാമ്പ്യന്‍മാരുടെ പകിട്ടുമായെത്തിയ അര്‍ജന്റീന ആദ്യ കളിയില്‍ ബെല്‍ജിയത്തോട് വീണു. മറ‍ഡോണ കപ്പ‌‌ുയര്‍ത്തിയ 86 ന് ശേഷം 90 ല്‍ എത്തിയ അര്‍ജന്റീനയെ കാമറൂണ്‍ ഞെട്ടിച്ചു. 2002ല്‍ ഫ്രാന്‍സിനെ ആദ്യ മത്സരത്തില്‍ തോല്‍പ്പിച്ചത് സെനഗല്‍. 2010 ലെ ചാമ്പ്യന്‍മാരായ സ്പെയിന്‍ 2014 ല്‍ ആദ്യ കളിക്കിറങ്ങിയപ്പോള്‍ നെതര്‍ലാന്‍ഡിനോട് തകര്‍ന്നടിഞ്ഞു. ഏറ്റവുമൊടുവില്‍ ആ പട്ടികയിലേക്ക് ജര്‍മനിയും.

Similar Posts