< Back
Football
Senegal’s Mbaye Niang, celebrates with his teammates Football
“പോളണ്ടിനെക്കുറിച്ച് മിണ്ടരുത്“; സെനഗലിനോട് തോറ്റു
|19 Jun 2018 10:55 PM IST
2002ൽ ഫ്രാൻസിനെയാണ് സെനഗല്‍ അട്ടിമറിച്ചതെങ്കിൽ ഇക്കുറി പോളണ്ടാണ് സെനഗലിന് ഇരയായത്
2002ന് ശേഷമുള്ള ലോകകപ്പിലെ രണ്ടാം വരവ് ഗംഭീരമാക്കി സെനഗല്‍. റഷ്യയില്‍ കാലിടറിയ വമ്പന്‍ ടീമുകളുടെ പട്ടികയിലേക്ക് ഒരു പേരുകൂടി ചേര്‍ത്ത് പോളണ്ടിന് തോല്‍വിത്തുടക്കം. 2002ല്‍ ഫ്രാന്‍സിനെയാണ് സെനഗല്‍ അട്ടിമറിച്ചതെങ്കില്‍ ഇക്കുറി പോളണ്ടാണ് സെനഗലിന് ഇരയായത്. ഗ്രൂപ്പ് എച്ചില്‍ ഒന്നിനെതിരെ രണ്ടാം ഗോളുകള്‍ക്കാണ് സെനഗല്‍ പോളണ്ടിനെ അട്ടിമറിച്ചത്. 37ാം മിനിട്ടിലാണ് സെനഗലിെന്റ ആദ്യ ഗോള്‍ വന്നത്. ഇദ്രിസിയ ഗുയയാണ് ഗോള്‍ നേടിയത്. 60ാം മിനിട്ടില്‍ പോളണ്ടിന്റെ പിഴവില്‍ നിന്നാണ് സെനഗല്‍ രണ്ടാം ഗോള്‍ കണ്ടെത്തിയത്. 86ാം മിനിറ്റില്‍ ക്രൈച്ചോവിച്ചിലുടെ പോളണ്ട് ആശ്വാസ ഗോള്‍ കണ്ടെത്തി.