< Back
Football
റഷ്യയില്‍ ബ്രസീലിന്‍റെ ചില കുട്ടിക്കളികള്‍
Football

റഷ്യയില്‍ ബ്രസീലിന്‍റെ ചില കുട്ടിക്കളികള്‍

Web Desk
|
20 Jun 2018 10:31 AM IST

ബ്രസീലുകാരുടെ കുട്ടിക്കളി നിര്‍ത്തണമെന്ന് ആരാധകര്‍ മുഴുവന്‍ ആവശ്യപ്പെടുന്ന നേരത്താണ് ഈ കുട്ടിക്കളി അരങ്ങേറുന്നത്. 

ബ്രസീലിന്‍റെ ആദ്യ മത്സരം കഴിഞ്ഞപ്പോള്‍ തെറ്റിയ സമനില വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് താരങ്ങള്‍. കുഞ്ഞുങ്ങളെയും കൂട്ടിയാണ് പലരും ഇന്നലെ പരിശീലനത്തിനിറങ്ങിയത്.

ബ്രസീലുകാരുടെ കുട്ടിക്കളി നിര്‍ത്തണമെന്ന് ആരാധകര്‍ മുഴുവന്‍ ആവശ്യപ്പെടുന്ന നേരത്താണ് ഈ കുട്ടിക്കളി അരങ്ങേറുന്നത്. മാഴ്സെലോയുടെ രണ്ടു വയസുകാരന്‍ ലിയാമും കസെമിറോയുടെ മകള്‍ സറയും ഡാനിലോയുടെ മകന്‍ മിഗ്വേലുമാണ് കളത്തിലിറങ്ങിയത്. അമ്മമാര്‍ പുറത്ത് കളി കണ്ടിരുന്നു.

ആദ്യ മത്സരം സമനിലയില്‍ കലാശിച്ചതിന്‍റെ നിരാശ രണ്ടാം മത്സരത്തില്‍ തീര്‍ക്കാനുള്ള കഠിന പരിശീലനങ്ങളിലാണ് ബ്രസീല്‍ താരങ്ങള്‍. വെള്ളിയാഴ്ച്ച കോസ്റ്ററിക്കയുമായാണ് ബ്രസീലിന്‍റെ അടുത്ത മത്സരം.

Similar Posts