< Back
Football

Football
അര്‍ജന്റീന; കൈവിടാനായിട്ടില്ല പ്രതീക്ഷകള്‍
|22 Jun 2018 2:30 AM IST
ഇല്ലെങ്കില്‍ 2002നു ശേഷം ഒരിക്കല്‍ക്കൂടി ഒന്നാം റൗണ്ടില്‍ തന്നെ തോറ്റുമടങ്ങേണ്ടിവരും.
ക്രൊയേഷ്യയോട് ദയനീയമായി തോറ്റെങ്കിലും അര്‍ജന്റീനക്ക് ഇനിയും പ്രീ ക്വാര്‍ട്ടര്‍ സാധ്യതയുണ്ട്. രണ്ട് മത്സരങ്ങളില്‍ നിന്ന് ഒരു പോയിന്റ് മാത്രമാണ് അര്‍ജന്റീനക്കുള്ളത് . രണ്ട് കളികളും ജയിച്ച ക്രൊയേഷ്യ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചു കഴിഞ്ഞു. നൈജീരിയയുമായാണ് അര്‍ജന്റീനയുടെ അടുത്ത കളി. അതില്‍ അവര്‍ ജയിക്കുകയും ഐസ്‌ലന്‍ഡ് അടുത്ത രണ്ട് മത്സരങ്ങളും തോല്‍ക്കുകയോ സമനിലയിലാവുകയോ ചെയ്താല്‍ മാത്രമേ അര്‍ജന്റീനയ്ക്ക് പ്രതീക്ഷയുള്ളൂ. ഇല്ലെങ്കില്‍ 2002നുശേഷം ഒരിക്കല്‍ക്കൂടി ഒന്നാം റൗണ്ടില്‍ തന്നെ തോറ്റു മടങ്ങേണ്ടിവരും.