< Back
Football
ബ്രസീല്‍ - കോസ്റ്ററിക്ക പോരിനിടയിലെ കൌതുകക്കാഴ്ചകള്‍
Football

ബ്രസീല്‍ - കോസ്റ്ററിക്ക പോരിനിടയിലെ കൌതുകക്കാഴ്ചകള്‍

Web Desk
|
23 Jun 2018 9:38 AM IST

എത്ര ശ്രമിച്ചിട്ടും ഗോളൊന്നും ആകാതെ വന്നാല്‍ എന്തു ചെയ്യും. നിരാശപ്പെടുക തന്നെ ചെയ്യും. ഫീല്‍ഡ് ഗോള്‍ വീഴാതായപ്പോള്‍ പെനാല്‍റ്റിക്കായി നെയ്മര്‍ ഒരു ശ്രമം നടത്തി. നെയ്മറുടെ അഭിനയമെന്ന് റഫറി. 

മനോഹരവും കൌതുകവുമായ കാഴ്ചകള്‍ ഇന്നലെയും ലോകകപ്പ് മൈതാനത്തുണ്ടായിരുന്നു. ആകാംക്ഷ നിറഞ്ഞ ബ്രസീല്‍ -കോസ്റ്ററിക്ക മത്സരത്തിലായിരുന്നു ഇതിലേറെയും.

എത്ര ശ്രമിച്ചിട്ടും ഗോളൊന്നും ആകാതെ വന്നാല്‍ എന്തു ചെയ്യും. നിരാശപ്പെടുക തന്നെ ചെയ്യും. ഫീല്‍ഡ് ഗോള്‍ വീഴാതായപ്പോള്‍ പെനാല്‍റ്റിക്കായി നെയ്മര്‍ ഒരു ശ്രമം നടത്തി. നെയ്മറുടെ അഭിനയമെന്ന് റഫറി. എല്ലാം കഴിഞ്ഞപ്പോള്‍ ഇഞ്ച്വറി സമയത്തെ ഗോളെത്തി. പരിശീലകന്‍ ടിറ്റെക്ക് ആഘോഷം നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. ആഘോഷ ഓട്ടത്തിനിടെ അടിതെറ്റി വീണു. ഫൈനല്‍ വിസിലൂതിയപ്പോള്‍ കരച്ചിലടക്കാനായില്ല നെയ്മറിന്.

Similar Posts