< Back
Football
പോര്‍ച്ചുഗലും സ്പെയിനും ഇന്ന് കളത്തില്‍; എതിരാളികള്‍ ഇറാനും മൊറോക്കോയും 
Football

പോര്‍ച്ചുഗലും സ്പെയിനും ഇന്ന് കളത്തില്‍; എതിരാളികള്‍ ഇറാനും മൊറോക്കോയും 

Web Desk
|
25 Jun 2018 8:27 AM IST

പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷകളുമായി പോര്‍ച്ചുഗലും സ്പെയിനും ഇന്നിറങ്ങും. പോര്‍ച്ചുഗലിന് ഇറാനും സ്പെയിനിന് മൊറോക്കോയും ആണ് എതിരാളികള്‍. ജയിക്കുന്നവര്‍ പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറും. 4 ഗോളുകളുമായി ടീമിനെ മുന്നില്‍ നിന്ന് നയിക്കുകയാണ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. സ്പെയിനിനെതിരെ ഹാട്രിക് നേടി സമനില പിടിച്ചതും മൊറോക്കോക്കെതിരെ ഒറ്റ ഗോളിന്റെ വിജയം സമ്മാനിച്ചതും റൊണാള്‍ഡോ തന്നെ.

റൊണാള്‍ഡോയെ തളച്ചാല്‍ ഇറാന് പ്രതീക്ഷക്ക് വകയുണ്ടെന്ന് സാരം. മറുഭാഗത്ത് മൊറോക്കോയെ ഒരു ഗോളിന് തോല്‍പ്പിച്ച ഇറാന്‍ സ്പെയിനിനെതിരേയും ശക്തമായ പോരാട്ടം കാഴ്ചവെച്ചിരുന്നു. പരിക്കേറ്റ അവരുടെ പ്രതിരോധ താരം എഹ്സാന്‍ ഹസാഫിക്ക് പോര്‍ച്ചുഗലിനെതിരെ കളിക്കാന്‍ കഴിയാത്തത് ഇറാന് തിരിച്ചടിയാകും.

ആദ്യ മത്സരത്തില്‍ പോര്‍ച്ചുഗലിനോട് സമനില വഴങ്ങേണ്ടി വന്ന സ്പെയിന്‍ രണ്ടാം മത്സരത്തില്‍ ഇറാനോട് ഒരു ഗോളിന്റെ ജയം നേടിയാണ് പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ നിലനിര്‍ത്തിയത്. 2 മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും ജയിക്കാന്‍ കഴിയാത്തവരാണ് മൊറോക്കോ.പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ പൂര്‍ണമായും അസ്തമിച്ച ഗ്രൂപ്പ് ബിയിലെ ഏകടീം. അവസാന മത്സരത്തില്‍ ജയിച്ച് റഷ്യന്‍ ലോകകപ്പില്‍ നിന്ന് മടങ്ങാനാകും മൊറോക്കോ ഇറങ്ങുക. രാത്രി 11.30നാണ് മത്സരം.

Similar Posts