< Back
Football
പുത്തനത്താണിയിലെ ഫുട്ബോള്‍ കല്യാണം; വിരുന്നിനെത്തിയവര്‍ക്ക് ഷൂട്ടൌട്ട് മത്സരം
Football

പുത്തനത്താണിയിലെ ഫുട്ബോള്‍ കല്യാണം; വിരുന്നിനെത്തിയവര്‍ക്ക് ഷൂട്ടൌട്ട് മത്സരം

Web Desk
|
28 Jun 2018 6:21 PM IST

നാടും നഗരവും ഫുട്ബോള്‍ ലഹരിയില്‍ അമര്‍ന്നപ്പോള്‍ മലപ്പുറം പുത്തനത്താണിയിലെ ഒരു വിവാഹ പന്തലും അതില്‍ നിന്ന് മുക്തമായില്ല. ഷൂട്ടൌട്ട് മത്സരമൊരുക്കിയാണ് ഡോക്ടര്‍ ഷൈമയും ഡോക്ടര്‍ സുഹൈലും വ്യത്യസ്തരായത്.

നാടും നഗരവും ഫുട്ബോള്‍ ലഹരിയില്‍ അമര്‍ന്നപ്പോള്‍ മലപ്പുറം പുത്തനത്താണിയിലെ ഒരു വിവാഹ പന്തലും അതില്‍ നിന്ന് മുക്തമായില്ല. വിവാഹത്തിന് എത്തിയവര്‍ക്ക് ഷൂട്ടൌട്ട് മത്സരമൊരുക്കിയാണ് ഡോക്ടര്‍ ഷൈമയും ഡോക്ടര്‍ സുഹൈലും വ്യത്യസ്തരായത്. ലോകകപ്പ് രാജ്യങ്ങളുടെ പേരിട്ട വിഭവങ്ങളും ഒരുക്കിയിരുന്നു.

പുത്തനത്താണിയിലെ ഓഡിറ്റോറിയത്തിന് മുന്നില്‍ ഒരു കുഞ്ഞ് ഗോള്‍പോസ്റ്റ്. കല്യാണ പന്തലില്‍ നിന്നും ഇറങ്ങി വന്ന വധു ഷൈമയും വരന്‍ സുഹൈലും രംഗത്തുണ്ട്. വിവാഹ വിരുന്നിനെത്തിയവര്‍ക്കായി ഒരുക്കിയ ഷൂട്ടൌട്ട് മത്സരമാണ്. വധുവിന്റെ വക ആദ്യ കിക്ക്. തൊട്ടു പിറകെ വരന്‍. ഗോളടിച്ചവര്‍ക്കൊക്കെ ടീ ഷര്‍ട്ട് സമ്മാനം. ഇതുകൊണ്ട് മാത്രമായില്ല, വിഭവങ്ങളിലും ലോകകപ്പ് ടച്ചുണ്ട്. അര്‍ജന്റീന പപ്പായ, റഷ്യന്‍ മിന്റ് ലൈം, കൊറിയന്‍ തണ്ണിമത്തന്‍ ജ്യൂസ് തുടങ്ങി ലോകകപ്പ് രാജ്യങ്ങളുടെ പേരിട്ട വിഭവങ്ങള്‍. ഒപ്പം പോര്‍ച്ചുഗീസ് ഐസ്ക്രീം. ആകെ മൊത്തം ലോകകപ്പ് ഫുട്ബോള്‍ ആയി മാറിയ ഒരു കല്യാണം.

Similar Posts