< Back
Football
ഫ്രഞ്ച് ഗോള്‍കീപ്പറുടെ മണ്ടത്തരം ഗോളായപ്പോള്‍...
Football

ഫ്രഞ്ച് ഗോള്‍കീപ്പറുടെ മണ്ടത്തരം ഗോളായപ്പോള്‍...

Web Desk
|
15 July 2018 10:20 PM IST

ലോകകപ്പ് കലാശപ്പോരില്‍ പല കൌതുകകാഴ്ചകള്‍ക്കും ലോകം സാക്ഷിയായെങ്കിലും ഫ്രഞ്ച് ഗോള്‍കീപ്പര്‍ ഹ്യൂഗോ ലോറിസിന്റെ മണ്ടത്തരമാണ് ഫുട്ബോള്‍ ആരാധകരെ ഏറ്റവും ചിരിപ്പിച്ചത്. 

ലോകകപ്പ് കലാശപ്പോരില്‍ പല കൌതുകകാഴ്ചകള്‍ക്കും ലോകം സാക്ഷിയായെങ്കിലും ഫ്രഞ്ച് ഗോള്‍കീപ്പര്‍ ഹ്യൂഗോ ലോറിസിന്റെ മണ്ടത്തരമാണ് ഫുട്ബോള്‍ ആരാധകരെ ഏറ്റവും ചിരിപ്പിച്ചത്. അമിത ആത്മവിശ്വാസം ആപത്തെന്ന ചൊല്ല് അക്ഷരംപ്രതി ശരിവെക്കുന്നതായിരുന്നു ആ അബദ്ധം.

69 ാം മിനിറ്റില്‍ സംഭവിച്ച ആ മണ്ടത്തരത്തിന് ഒരു ഗോളിന്റെ വിലയാണ് ഫ്രാന്‍സിന് കൊടുക്കേണ്ടി വന്നത്. നാലു ഗോളിന് മുന്നിലായിരുന്നു ഫ്രാന്‍സ് അതുവരെ. ഈ സമയത്താണ് ഒരു പന്ത് ഉരുണ്ടുരുണ്ട് ഫ്രാന്‍സിന്റെ ഗോള്‍ പോസ്റ്റിലേക്ക് എത്തിയത്. ഈ പന്തിന് പിന്നാലെ പതിയെ ഓടിയെത്തിയത് ക്രൊയേഷ്യന്‍ താരം മരിയോ മാന്‍സികിച്. മാന്‍സികിച്ചിന്റെയും ലോറിസിന്റെയും ഇടയില്‍ പന്ത്. അലസതയോടെയായിരുന്നു ലോറിസ് പന്ത് ബൂട്ടില്‍ കൊരുത്തത്. എന്നാല്‍ എന്താണ് സംഭവിക്കുന്നതെന്ന് ലോറിസ് മനസിലാക്കിയപ്പോഴേക്കും പന്ത് തട്ടിയെടുത്ത് ആളില്ലാത്ത പോസ്റ്റിലേക്ക് മാന്‍സികിച്ച് നിറയൊഴിച്ചുകഴിഞ്ഞിരുന്നു. പന്ത് വലയിലേക്ക് കയറുന്നത് തലയില്‍ കൈവച്ച് നോക്കി നില്‍ക്കാനേ ലോറിസിന് കഴിഞ്ഞുള്ളു.

Similar Posts