< Back
Football
ടീമുകളില്‍ മാറ്റമില്ല; പെരിസിച് കളിക്കും
Football

ടീമുകളില്‍ മാറ്റമില്ല; പെരിസിച് കളിക്കും

Web Desk
|
15 July 2018 8:12 PM IST

കളിക്കാരനായും പരിശീലകനായും ലോകകപ്പ് കിരീടം ഉയര്‍ത്താനുള്ള സുവര്‍ണാവസരമാണ് ഫ്രഞ്ച് പരിശീലകന്‍ ദിദിയെ ദെഷാമിന്. 

ഫ്രാന്‍സും ക്രൊയേഷ്യയും തമ്മിലുള്ള ലോകകപ്പ് ഫുട്‌ബോനള്‍ കലാശപ്പോരാട്ടത്തിനുള്ള ടീമുകള്‍ തയ്യാറായി. ഇരുടീമുകളും ഫൈനല്‍ ഇലവനെ പ്രഖ്യാപിച്ചു. സെമിഫൈനലിന് ഇറക്കിയ അതേ ഇലവനുമായി തന്നെയാണ് ഫ്രാന്‍സും ക്രൊയേഷ്യയും കളത്തിലിറങ്ങുന്നത്. പരിക്കേറ്റിരുന്ന ഇവാന്‍ പെരിസിച്ച് ക്രൊയേഷ്യയുടെ ആദ്യ ഇലവനില്‍ തന്നെയുണ്ട്. മരിയോ സഗല്ലോ, ഫ്രാന്‍സ് ബെക്കന്‍ബോവര്‍ എന്നിവര്‍ക്കുശേഷം കളിക്കാരനായും പരിശീലകനായും ലോകകപ്പ് കിരീടം ഉയര്‍ത്താനുള്ള സുവര്‍ണാവസരമാണ് ഫ്രഞ്ച് പരിശീലകന്‍ ദിദിയെ ദെഷാമിന്. 1998ല്‍ ഫ്രാന്‍സ് കപ്പു നേടുമ്പോള്‍ ക്യാപ്റ്റനായിരുന്നു ദെഷാം.

Similar Posts