< Back
Football
ഇന്ന് ഇന്ത്യ - ബ്രസീല്‍ പോരാട്ടം
Football

ഇന്ന് ഇന്ത്യ - ബ്രസീല്‍ പോരാട്ടം

Web Desk
|
21 July 2018 12:57 PM IST

ഇന്ത്യന്‍ ഫുട്ബോളിന്‍റെ പുതു തലമുറ ഇന്ന് ബ്രസീലിനെതിരെ പന്തുതട്ടാന്‍ ഇറങ്ങുന്നു. പെണ്‍കുട്ടികളുടെ അണ്ടര്‍ 17 ടീമാണ് ഇന്ന് ബ്രസീലിനെ നേരിടുന്നത്.

ഇന്ത്യന്‍ ഫുട്ബോളിന്‍റെ പുതു തലമുറ ഇന്ന് ബ്രസീലിനെതിരെ പന്തുതട്ടാന്‍ ഇറങ്ങുന്നു. പെണ്‍കുട്ടികളുടെ അണ്ടര്‍ 17 ടീമാണ് ഇന്ന് ബ്രസീലിനെ നേരിടുന്നത്.

ദക്ഷിണാഫ്രിക്കയിലെ ജൊഹന്നാസ്‍ബര്‍ഗില്‍ നടക്കുന്ന ബ്രിക്സ് അണ്ടര്‍ 17 ടൂര്‍ണമെന്‍റിലാണ് ഇന്ത്യ - ബ്രസീല്‍ പോരാട്ടം. ഇന്നലെ അണ്ടര്‍ 16 ഇന്ത്യന്‍ ടീം തായ്‍ലന്‍ഡിനോട് പരാജയപ്പെട്ടിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു തായ്‍ലന്‍ഡിന്‍റെ ജയം. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ഇന്ത്യൻ പെൺകുട്ടികൾ റഷ്യയോടു 3–1നു പരാജയപ്പെട്ടിരുന്നു. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളാണ് ബ്രിക്സ് അണ്ടര്‍ 17 ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുന്നത്.

Related Tags :
Similar Posts