< Back
Football

Football
അര്‍ജന്‍റീനയെ അട്ടിമറിച്ച ഇന്ത്യന്‍ പുലിക്കുട്ടികളുടെ പ്രകടനം കാണാം
|6 Aug 2018 12:15 PM IST
ഇരുപത് വയസിന് താഴെയുള്ളവരുടെ കോടിഫ് കപ്പ് ഫുട്ബോളിൽ ഇന്ത്യ ചരിത്ര വിജയം എഴുതിച്ചേര്‍ത്തപ്പോള്‍ വിടരുന്നത് ഇന്ത്യന്‍ ഫുട്ബോളിന്‍റെ വസന്തകാലം കൂടിയാണ്.
ഇന്ത്യന്‍ ഫുട്ബോളിന്‍റെ ഇടിമുഴക്കമായിരുന്നു സ്‍പെയിനില്‍ നടന്ന കോടിഫ് കപ്പ് മത്സരത്തില്‍ ലാറ്റിനമേരിക്കന്‍ ശക്തികളായ അര്‍ജന്‍റീനയെ അട്ടിമറിച്ച് നേടിയ വിജയം. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു ഇന്ത്യന്‍ പുലിക്കുട്ടികള്‍ മെസിയുടെ പിന്‍ഗാമികളെ തകര്‍ത്തെറിഞ്ഞത്. ഇരുപത് വയസിന് താഴെയുള്ളവരുടെ കോടിഫ് കപ്പ് ഫുട്ബോളിൽ ഇന്ത്യ ചരിത്ര വിജയം എഴുതിച്ചേര്‍ത്തപ്പോള്‍ വിടരുന്നത് ഇന്ത്യന്‍ ഫുട്ബോളിന്‍റെ വസന്തകാലം കൂടിയാണ്. റഹീം അലിയും ദീപക് ടാന്‍ഗ്രിയുമാണ് ഇന്ത്യക്കായി ഗോൾ നേടിയത്. അര്‍ജന്‍റീനക്കെതിരായ മത്സരത്തിന്‍റെ വീഡിയോ കാണാം.