< Back
Football
വിജയത്തുടക്കവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്
Football

വിജയത്തുടക്കവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്

Web Desk
|
11 Aug 2018 7:53 AM IST

ലെസ്റ്റർ സിറ്റിയെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് യുണൈറ്റഡ് പരാജയപ്പെടുത്തിയത്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വിജയത്തുടക്കവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്. സീസണിലെ ആദ്യ മത്സരത്തിൽ ലെസ്റ്റർ സിറ്റിയെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് യുണൈറ്റഡ് പരാജയപ്പെടുത്തിയത്.

ലോകകപ്പ് നേടിയ പോൾ പോഗ്ബയെ നായകനാക്കി ആദ്യ മത്സരത്തിനിറങ്ങിയ യുണൈറ്റഡിന് സ്വപ്നതുല്യമായ തുടക്കമാണ് കിട്ടിയത്. എഴുപതാം സെക്കൻഡിൽ പെനാൽറ്റി. പോൾ പോഗ്ബയുടെ കിക്ക് ഗോളൊഴിച്ച് നിർത്തിയാൽ ലെസ്റ്റർ സിറ്റിയുടെ ആധിപത്യമായിരുന്നു ആദ്യ പകുതി. രണ്ടാം പകുതിയിൽ മെച്ചപ്പെട്ട പ്രകടനം പുറത്തെടുത്തതോടെ യുണെറ്റഡിന്റെ രണ്ടാം ഗോളെത്തി. ഇത്തവണ സ്കോറർ ലൂക്ക് ഷാ.

ഇഞ്ച്വറി സമയത്ത് പകരക്കാരനായെത്തിയ ജെയ്മി വാർഡിയുടെ വകയായിരുന്നു ലെസ്റ്ററിന്റെ ഗോൾ. പ്രീമിയർ ലീഗിൽ ഇന്ന് നടക്കുന്ന മത്സരങ്ങളിൽ ടോട്ടനം ന്യൂ കാസിലിനെയും ചെൽസി ഹഡേഴ്സ്ഫീഡിനെയും നേരിടും

Similar Posts