< Back
Football

Football
പ്രളയക്കെടുതിയില്‍ ദുരിതം പേറുന്ന കേരളത്തിന് പിന്തുണയുമായി ആഴ്‍സണല്‍ - വീഡിയോ
|24 Aug 2018 12:47 PM IST
കേരളത്തിന് ആഴ്‍സണലിന്‍റെ പ്രത്യേക സന്ദേശം എന്ന തുടങ്ങുന്ന വീഡിയോയില്‍ ദുരിതകാലത്ത് നിങ്ങള്‍ നടത്തുന്ന പ്രയത്നത്തില്‍ ഞങ്ങള്‍ അഭിമാനിക്കുന്നുവെന്ന് പറയുന്നു.
പ്രളയക്കെടുതിയില്‍ ദുരിതം പേറുന്ന കേരളത്തിന് പിന്തുണയുമായി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് ആഴ്‍സണല്‍. തങ്ങളുടെ ഔദ്യോഗിക ഫേസ്‍ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ഗണ്ണേഴ്‍സ് കേരളത്തിന് പിന്തുണയറിയിച്ചത്. കേരളത്തിന് ആഴ്‍സണലിന്‍റെ പ്രത്യേക സന്ദേശം എന്ന തുടങ്ങുന്ന വീഡിയോയില്‍ ദുരിതകാലത്ത് നിങ്ങള്‍ നടത്തുന്ന പ്രയത്നത്തില്‍ ഞങ്ങള്‍ അഭിമാനിക്കുന്നുവെന്ന് പറയുന്നു. ഈ പ്രതിസന്ധിഘട്ടത്തില്‍ ആഴ്‍സണല്‍ നിങ്ങള്‍ക്കൊപ്പമുണ്ടെന്നും 15 സെക്കന്‍റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ പറയുന്നുണ്ട്.