< Back
Football

Football
മാഞ്ചസ്റ്റർ സിറ്റിക്ക് സമനിലക്കുരുക്ക്: ലിവർപൂളിനും ആഴ്സണലിനും ജയം
|26 Aug 2018 9:06 AM IST
പതിനാലാം സ്ഥാനത്തുള്ള വോള്‍വ്സിനോടാണ് സിറ്റി സമനില വഴങ്ങിയത്
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിലവിലെ ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് സമനിലക്കുരുക്ക്. പതിനാലാം സ്ഥാനത്തുള്ള വോള്‍വ്സിനോടാണ് സിറ്റി സമനില വഴങ്ങിയത്. വോൾവ്സിനായി വില്ലി ബോളിയാണ് കളിയിലെ ആദ്യ ഗോൾ നേടിയത്. എെമറിക്ക് ലപ്പോർത്തെയാണ് സിറ്റിക്ക് വേണ്ടി ഗോൾ നേടിയത്.
മറ്റ് മത്സരങ്ങളിൽ ലിവര്‍പൂളിനും ആഴ്സണലിനും ജയം. ആഴ്സണല്‍ 3-1ന് വെസ്റ്റ്ഹാമിനെ തോല്‍പ്പിച്ചു. ലിവര്‍പൂള്‍1-0 ത്തിന് ബ്രൈറ്റണെയാണ് തോല്‍പ്പിച്ചത്. സൂപ്പർ താരം മുഹമ്മദ് സലായാണ് ലിവർപ്പൂളിന്റെ ഏക ഗോൾ നേടിയത്.
സ്പാനിഷ് ലീഗില്‍ നിലവിലെ ചാമ്പ്യന്‍മാരായ ബാഴസലോണ ഏകപക്ഷീയമായ ഒരു ഗോളിന് വല്ലാലോലിഡിനെ പരാജയപ്പെടുത്തി. ഒൗസ്മാനെ ഡമ്പ്ലേയാണ് ബാർസലോണക്ക് വേണ്ടി ഗോൾ നേടിയത്. ഇറ്റാലിയന്‍ ലീഗില്‍ യുവന്‍റസ് ലാസിയോയെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു