< Back
Football
‘ഫുട്ബോളില്‍ പ്രചോദനം ക്രിസ്റ്റ്യാനോ’: ഉസെെന്‍ ബോള്‍ട്ട്
Football

‘ഫുട്ബോളില്‍ പ്രചോദനം ക്രിസ്റ്റ്യാനോ’: ഉസെെന്‍ ബോള്‍ട്ട്

Web Desk
|
1 Sept 2018 5:45 PM IST

വളരെ ചെറുപ്പത്തിൽ തന്നെ കഴിവ് തെളിയിച്ച ഇതിഹാസ താരമാണ് ലയണൽ മെസ്സി

ഫുട്ബോൾ കളിക്കാൻ തനിക്ക് പ്രചോദനമായത് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെന്ന് ഉസെെൻ ബോൾട്ട്. ആസ്ത്രേലിയൻ ക്ലബ്ബായ ‘സെൻട്രൽ കോസ്റ്റ് മറെെനേഴ്സി’നു വേണ്ടി ബൂട്ട് കെട്ടി പ്രൊഫഷണൽ ഫുട്ബോളിൽ അരങ്ങേറ്റം കുറിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സ്പ്രിന്റ് ഇതിഹാസം.

[വീഡിയോ കാണാം ]

ഫുട്ബോളിലെ ഇതിഹാസ താരമാണ് ലയണൽ മെസ്സി. വളരെ ചെറുപ്പത്തിൽ തന്നെ തന്റെ കഴിവ് തെളിയിച്ചതാണ് അദ്ദേഹം. ക്രിസ്റ്റ്യനോയുടെ കളി വളരെ ഇഷ്ടമാണ്. അദ്ദേഹം കളിക്കുന്നത് പോലെ കളിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ബോൾട്ട് പറഞ്ഞു.

ആസ്ട്രേലിയയില്‍ നടന്ന പ്രീ സീസണ്‍ സൌഹൃദ മത്സരത്തിലാണ് ബോള്‍ട്ട് കാല്‍പ്പന്ത് കളിക്കായി ബൂട്ടണിഞ്ഞത്. 71-ാം മിനിറ്റില്‍ പകരക്കാരനായായിരുന്നു ബോള്‍ട്ട് കളത്തിലിറങ്ങിയത്.

Similar Posts