< Back
Football

Football
ബാങ്കോക്ക് എഫ്.സിയെ തകർത്തെറിഞ്ഞ് കേരള ബ്ലാസ്റ്റേഴ്സ്
|7 Sept 2018 9:49 PM IST
ഒന്നിനെതിരെ നാല്ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സിന്‍റെ വിജയം
തായ്ലാന്റിൽ നടക്കുന്ന പ്രീ സീസൺ ടൂറിലെ ആദ്യ മത്സരത്തിൽ ബാങ്കോക്ക് എഫ്.സിയെ കേരള ബ്ലാസ്റ്റേഴ്സ് ഒന്നിനെതിരെ നാല്
ഗോളുകൾക്ക് പരാചയപ്പെടുത്തി.
പതിനേഴാം മിനിറ്റിൽ ലെൻ ഡെങ്കലിലൂടെ ആദ്യ ഗോൾ നേടി ബ്ലാസ്റ്റേഴ്സ് കളിയിൽ ആധിപത്യം സൃഷ്ടിക്കുകയായിരുന്നു. തുടർന്ന് സഹലും സ്റ്റോജനോവിക്കും ഖർപ്പാനും ബ്ലാസ്റ്റേഴ്സിന് വേണ്ടി ഗോൾവല ചലിപ്പിച്ചു. എൺപത്തിയാറാം മിനിറ്റിൽ പുൻബൂൻചുവിലൂടെയാണ് ബാങ്കോക്ക് എഫ്.സി ആശ്വാസ ഗോൾ നേടിയത്.
എെ.എസ്.എൽ അഞ്ചാം സീസണിന്റെ മുന്നോടിയായി സെപ്തംബർ ഒന്ന് മുതൽ ഇരുപത്തിയൊന്ന് വരെയാണ് തായ്ലാന്റിൽ നടക്കുന്ന പ്രീ സീസൺ ടൂർണമെന്റിൽ കേരള ബ്ലാസ്റ്റേഴ്സ് പങ്കെടുക്കുന്നത്. നേരത്തെ ഇന്ത്യയിൽ വച്ച് നടന്ന ലാ ലിഗ ലോക ടൂർണമെന്റിൽ കേരള ബ്ലാസ്റ്റേഴ്സ് മെൽബൺ സിറ്റി എഫ്.സിയെയും ജിറോണ എഫ്.സിയെയും നേരിട്ടിരുന്നു.