< Back
Football
സൗഹൃദ മത്സരങ്ങളില്‍ അര്‍ജന്റീനക്കും ബ്രസീലിനും ജയം
Football

സൗഹൃദ മത്സരങ്ങളില്‍ അര്‍ജന്റീനക്കും ബ്രസീലിനും ജയം

Web Desk
|
8 Sept 2018 4:20 PM IST

അമേരിക്കക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ബ്രസീലിന്റെ ജയം. ഇറങ്ങിയ അര്‍ജന്റീനക്കായി ലോ സെല്‍സോ, മാര്‍ട്ടിനെസ്, ജിയോവാനി സിമിയോണി എന്നിവര്‍ ലക്ഷ്യം കണ്ടു

അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ അര്‍ജന്റീനക്കും ബ്രസീലിനും ജയം. അമേരിക്കക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ബ്രസീലിന്റെ ജയം. നെയ്മറും ഫിര്‍മീന്യോയുമാണ് സ്‌കോറര്‍മാര്‍.

യുവനിരയുമായി ഇറങ്ങിയ അര്‍ജന്റീനക്കായി ലോ സെല്‍സോ, മാര്‍ട്ടിനെസ്, ജിയോവാനി സിമിയോണി എന്നിവര്‍ ലക്ഷ്യം കണ്ടു. മെസിയില്ലാതെയാണ് അര്‍ജന്റീന ഗ്വാട്ടിമാലയെ നേരിട്ടത്. യുവേഫ നാഷന്‍സ് ലീഗില്‍ പോളണ്ട് ഇറ്റലിയെ സമനിലയില്‍ തളച്ചു. മറ്റൊരു മത്സരത്തില്‍ റഷ്യ ഒന്നിനെതിരെ 2 ഗോളുകള്‍ക്ക് തുര്‍ക്കിയെ തോല്‍പ്പിച്ചു.

Similar Posts