< Back
Football
സ്‌നൈഡര്‍  വിരമിച്ചു
Football

സ്‌നൈഡര്‍ വിരമിച്ചു

Web Desk
|
8 Sept 2018 9:35 AM IST

സ്‌നൈഡര്‍ 2010ല്‍ ഹോളണ്ടിനെ ലോകകപ്പ് ഫൈനലിലെത്തിക്കാന്‍ നിര്‍ണായക സ്ഥാനം വഹിച്ചിരുന്നു

രാജ്യാന്തര ഫുട്ബോളിൽ നിന്ന് ഹോളണ്ടിന്റെ ഇതിഹാസ താരം വെസ്‌ലി സ്നൈഡറ്‍ വിടവാങ്ങി. വെസ്‍ലി സ്‌നൈഡര്‍ രാജ്യത്തിനായി അവസാന മത്സരമാണ് പെറുവിനെതിരെ കളിച്ചത്. പെറുവിനെതിരായ സൗഹൃദ ഫുട്‌ബോള്‍ പോരാട്ടത്തില്‍ കളിച്ച സ്‌നൈഡര്‍ ടീമിന്റെ 2-1ന്റെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചാണ് വിട ചൊല്ലിയത്.

ഹോളണ്ടിനായി 134 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച അറ്റാക്കിങ് മിഡ്ഫീൽഡറായ സ്‌നൈഡര്‍ 2010ല്‍ ഹോളണ്ടിനെ ലോകകപ്പ് ഫൈനലിലെത്തിക്കാന്‍ നിര്‍ണായക സ്ഥാനം വഹിച്ചിരുന്നു. ഹോളണ്ടിനായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരമെന്ന റെക്കോര്‍ഡ് സ്വന്തമായുള്ള സ്‌നൈഡര്‍ 31 ഗോളുകളും നേടിയിട്ടുണ്ട്. മത്സര ശേഷം തന്റെ ഫുട്‌ബോള്‍ ജീവിതത്തിലെ നിര്‍ണായക നിമിഷങ്ങളുടെ വീഡിയോ കുടുംബവുമൊത്ത് ആസ്വദിക്കാനും സ്‌നൈഡര്‍ക്ക് അവസരം ലഭിച്ചു

Similar Posts