< Back
Football

Football
മാലദ്വീപിനെ തോല്‍പിച്ചു; സാഫ് കപ്പില്‍ ഇന്ത്യ സെമിയില്‍, എതിരാളി പാകിസ്താന്‍
|9 Sept 2018 10:31 PM IST
സാഫ് കപ്പ് അണ്ടര്‍ 23 ഫുട്ബോളില്‍ ഇന്ത്യ സെമിയില്‍. മാലദ്വീപിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഇന്ത്യയുടെ സെമി പ്രവേശം. 36ാം മിനുറ്റില്‍ നിഖില്‍ പൂജാരി 44ാം മിനുറ്റില്‍ മന്‍വീര്‍ സിങ് എന്നിവരാണ് ഇന്ത്യക്കായി ഗോള്‍ നേടിയത്. ഗ്രൂപ്പിലെ രണ്ട് മത്സരങ്ങളും ഇന്ത്യ ജയിച്ചു. ബുധനാഴ്ച പാകിസ്താനെതിരെയാണ് ഇന്ത്യയുടെ സെമി ഫൈനല്‍. ആദ്യ മത്സരത്തില്‍ ഇന്ത്യ ശ്രീലങ്കയേയും എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു തോല്‍പ്പിച്ചിരുന്നത്. ലങ്കയ്‌ക്കെതിരായ മത്സരത്തില്‍ മലയാളി താരം ആഷിഖ് കുരുണിയന്‍ ഗോള്‍ നേടിയിരുന്നു.
#India book a semi-final clash with Pakistan in @SAFFSuzukiCup.
— Indian Football Team (@IndianFootball) September 9, 2018
Read: https://t.co/oCuWPZNRXq#BackTheBlue #WeAreIndia #AsianDream #SirfFootball pic.twitter.com/EtgzyNSj0x