< Back
Football

Football
ക്രിസ്റ്റ്യാനോ എന്ന മിമിക്രിക്കാരൻ; സോഷ്യൽ മീഡിയയിൽ ചിരിപടർത്തി സൂപ്പർ താരം
|14 Sept 2018 9:50 PM IST
റയൽ മാഡ്രിഡിൽ നിന്ന് ഇറ്റാലിയൻ ക്ലബായ യുവന്റസിലേക്ക് ചേക്കേറിയ ശേഷം ഗോൾ ദാഹം വല്ലാതെ അനുഭവിക്കുകയാണ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ആരാധകരൊന്നാകെ ഇതിൽ നിരാശയിലിരിക്കെയാണ് താരത്തിന്റേതായ രസകരമായ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വെെറലായി പ്രചരിക്കുന്നത്.
സഹ കളിക്കാർക്കൊപ്പം പരിശീലനത്തിന് ഇറങ്ങുന്ന നേരത്ത്,
ഗ്രൗണ്ടിലുണ്ടായിരുന്ന യുവന്റസ് ക്ലബ് റിപ്പോർട്ടറെ അദ്ദേഹമെറിയാതെ പിന്നിൽ നിന്ന് അനുകരിക്കുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്. അവതാരകനെ ഇതൊന്നും അറിയിക്കാതെ ഷൂട്ട് ചെയ്ത ക്യാമറമാന്‍, പോസ്റ്റ് ചെയ്ത വീഡിയോ പിന്നീട് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയായിരുന്നു.