< Back
Football
കേരള ബ്ലാസ്റ്റേഴ്സ് എന്നും ഹൃദയത്തിലുണ്ടാകും; വികാരനിര്‍ഭരനായി സച്ചിന്‍
Football

കേരള ബ്ലാസ്റ്റേഴ്സ് എന്നും ഹൃദയത്തിലുണ്ടാകും; വികാരനിര്‍ഭരനായി സച്ചിന്‍

Web Desk
|
16 Sept 2018 4:56 PM IST

ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ നാല് വര്‍ഷമായി തന്‍റെ ജീവിതത്തിന്‍റെ അവിഭാജ്യ ഘടകമായിരുന്നു. ലക്ഷക്കണക്കിന് വരുന്ന ആരാധകരുടെ സ്നേഹവും വികാരവുമെല്ലാം നേരില്‍ അനുഭവിക്കാനായത് മറക്കാനാകില്ല. 

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കേരള ബ്ലാസ്റ്റേഴ്സ് സഹ ഉടമസ്ഥാനം ഒഴിഞ്ഞു. ഇക്കാര്യം പ്രസ്താവനയിലൂടെ സച്ചിന്‍ തന്നെ സ്ഥിരീകരിച്ചു. ക്ലബ്ബുമായുള്ള സഹ ഉടമസ്ഥനെന്ന നിലയിലുള്ള ബന്ധം അവസാനിപ്പിക്കേണ്ട സമയമായെന്നും ബ്ലാസ്റ്റേഴ്സ് എല്ലാ കാലത്തും ഹൃദയത്തില്‍ ഉണ്ടാകുമെന്നും സച്ചിന്‍ പ്രസ്താവനയില്‍ പറഞ്ഞു. സച്ചിന്‍റെ ഓഹരികള്‍ ക്ലബ്ബിന്‍റെ നിലവിലെ ഓഹരി ഉടമകളായ ചിരജ്ഞീവിയും അല്ലു അരവിന്ദും വാങ്ങിയതായി ബ്ലാസ്റ്റേഴ്സ് മാനേജ്മെന്‍റും അറിയിച്ചു.

ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ നാല് വര്‍ഷമായി തന്‍റെ ജീവിതത്തിന്‍റെ അവിഭാജ്യ ഘടകമായിരുന്നു. ലക്ഷക്കണക്കിന് വരുന്ന ആരാധകരുടെ സ്നേഹവും വികാരവുമെല്ലാം നേരില്‍ അനുഭവിക്കാനായത് മറക്കാനാകില്ല. അടുത്ത അഞ്ച് വര്‍ഷത്തേക്ക് ക്ലബ്ബിന്‍റെ അടിത്തറ ഭദ്രമാണ്. ഈ സാഹചര്യത്തില്‍ സഹ ഉടമസ്ഥനെന്ന ബന്ധം ഒഴിയേണ്ട സമയമായെന്നും സച്ചിന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ബ്ലാസ്റ്റേഴ്സ് എന്നും അഭിമാനമായിരിക്കും. അതിനാല്‍ ബ്ലാസ്റ്റേഴ്സിന് വേണ്ടി എല്ലാ കാലത്തും തന്‍റെ ഹൃദയം തുടിക്കുമെന്നും സച്ചിന്‍ പറഞ്ഞു. സച്ചിന്‍റെ പേരില്‍ ബ്ലാസ്റ്റേഴ്സിന്‍റെ ഇരുപത് ശതമാനം ഓഹരിയാണുള്ളത്. ഈ ഓഹരികള്‍ എം.എ യൂസുഫലിയുടെ ലുലു ഗ്രൂപ്പ് വാങ്ങിയതായുള്ള വാര്‍ത്തകള്‍ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്‍റ് നിഷേധിച്ചു. നിലവിലെ ഉടമകളായ തെലുങ്ക് നടന്മാരായ ചിരജ്ഞീവിയും അല്ലു അരവിന്ദുമാണ് സച്ചിന്‍റെ ഓഹരികള്‍ വാങ്ങിയതെന്ന് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്‍റ് വാര്‍ത്ത കുറിപ്പിലൂടെ അറിയിച്ചു.

Similar Posts