
തീയില്‍ കുരുത്ത ലൂക്ക മോഡ്രിച്ച്
|ഒരു പതിറ്റാണ്ടായി റൊണാള്‍ഡോയും മെസിയും പങ്കിട്ടെടുത്തിരുന്ന ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്‌ക്കാരത്തിന്റെ പുതിയ അവകാശിയാണ് ലൂക്ക. കഠിനാധ്വാനത്തിന്റേയും കഷ്ടപ്പാടിന്റേയും ഭൂതകാലമുണ്ട്
2018 ക്രൊയേഷ്യക്കാരന്‍ ലൂക്ക മോഡ്രിച്ചിന്റെ വര്‍ഷമാണ്. ലോകഫുട്‌ബോളിലെ മൂന്ന് പ്രധാന പുരസ്‌കാരങ്ങളാണ് തുടരെ തുടരെ ലൂക്ക ഈ വര്‍ഷം നേടിയിരിക്കുന്നത്. അതില്‍ അവസാനത്തേതാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയേയും മുഹമ്മദ് സാലാഹിനേയും മറികടന്ന് നേടിയ ഫിഫയുടെ മികച്ച കളിക്കാരനുള്ള പുരസ്‌ക്കാരം.
നേരത്തെ റഷ്യന്‍ ലോകകപ്പിലെ മികച്ച കളിക്കാരനുള്ള ഗോള്‍ഡണ്‍ ബോള്‍ ലൂക്ക മോഡ്രിച്ച് സ്വന്തമാക്കിയിരുന്നു. പിന്നാലെ യുവേഫ ചാമ്പ്യന്‍സ് ലീഗിലെ ഈ വര്‍ഷത്തെ മികച്ച താരമായി ലൂക്കയെ തെരഞ്ഞെടുത്തു. ഇപ്പോഴിതാ ഫിഫയുടെ മികച്ച താരവുമായി ലൂക്ക മോഡ്രിച്ച് മാറിയിരിക്കുന്നു. 12 ആഴ്ച്ചത്തെ ഇടവേളയിലാണ് ലൂക്കമോഡ്രിച്ചിനെ തേടി ഈ പുരസ്‌കാരങ്ങളെല്ലാം എത്തിയത്.
ये à¤à¥€ पà¥�ें- സുവര്‍ണ്ണതാരം ലൂക്ക മോഡ്രിച്ച്, യുവതാരം എംബാപെ
ये à¤à¥€ पà¥�ें- മോഡ്രിച്ച് മികച്ച യൂറോപ്യന്‍ ഫുട്ബോളര്‍; റൊണാള്‍ഡോയും സലാഹും പിന്നില്‍
കഴിഞ്ഞ ഒരു പതിറ്റാണ്ടായി റൊണാള്‍ഡോയും മെസിയും പങ്കിട്ടെടുത്തിരുന്ന ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്‌ക്കാരത്തിന്റെ പുതിയ അവകാശിയായാണ് ലൂക്കയുടെ വരവ്. കഠിനാധ്വാനത്തിന്റേയും കഷ്ടപ്പാടിന്റേയും ഭൂതകാലമുണ്ട് ക്രൊയേഷ്യയുടെ ഈ പോരാളിക്ക്.
തീയില്‍ കുരുത്ത ലൂക്ക
ലൂക്കയുടെ മാതാപിതാക്കള്‍ ഫാക്ടറി തൊഴിലാളികളായിരുന്നു. അവര്‍ ജോലിക്കു പോയാല്‍ ലൂക്കായെയും കുഞ്ഞനുജത്തി ജാസ്മിനെയും സംരക്ഷിച്ചിരുന്നത് മുത്തച്ഛനായിരുന്നു. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയെ തുടര്‍ന്ന് കലുക്ഷിതമായിരുന്നു നാട്ടിലെ അന്തരീക്ഷം.

ലൂക്കയുടെ കുഗ്രാമമായ മോഡ്രിച്ചിയിലും അവസ്ഥ വ്യത്യസ്ഥമല്ലായിരുന്നു. ക്രൊയേഷ്യന്‍ വംശജരോട് രാജ്യം വിടാന്‍ സെര്‍ബിയക്കാര്‍ നിരന്തരം ഭീഷണി മുഴക്കി. എന്നാല്‍ ലൂക്കയുടെ മുത്തച്ഛന്‍ ഈ ഭീഷണിക്ക് വഴങ്ങി നാടുവിട്ടുപോകാന്‍ തയാറായില്ല. അദ്ദേഹത്തിന്‍റെ പേരും ലൂക്കയെന്നായിരുന്നു. 1991 ഡിസംബര്‍ എട്ടിന് പശുക്കളെ മേയ്ക്കാന്‍ പോയ ലൂക്കയുടെ മുത്തച്ഛനെ സെര്‍ബിയന്‍ അനുകൂലികള്‍ വെടിവെച്ചു കൊന്നു.
ദുരന്തമറിഞ്ഞെത്തിയ മാതാപിതാക്കള്‍ ലൂക്ക മോഡ്രിച്ചിനേയും സഹോദരി ജാസ്മിനയേയും കൊണ്ട് സദര്‍ പട്ടണത്തിലെ അഭയാര്‍ഥ ക്യാമ്പിലെത്തി. ദുരിതപൂര്‍ണ്ണമായിരുന്നു അവിടത്തെ ജീവിതം. വെള്ളവും വെളിച്ചവും വിശപ്പടക്കാന്‍ ഭക്ഷണമില്ലാത്ത കാലം. ആ കാലം ഓര്‍ക്കാന്‍ ഇന്നും ലൂക്കയ്ക്ക് താല്‍പര്യമില്ല. ആ കഷ്ടപ്പാടിന്റെ ദിവനങ്ങളിലും അവന് ഊര്‍ജ്ജം നല്‍കിയത് കാല്‍പന്തുകളിയായിരുന്നു.
അഭയാര്‍ഥി ക്യാംപിലെ നരകത്തിലായി പിന്നീടുള്ള ജീവിതം. കുഞ്ഞുനാളുകളെ ഓര്‍ക്കാന്‍ ലൂക്ക ഇന്നും ഇഷ്ടപ്പെടുന്നില്ല. അത്രയ്ക്കു വെറുപ്പാണ് ലൂക്കയ്ക്ക് ആ ഓര്‍മകള്‍. ദുരന്തങ്ങളിലും വേദനകളിലും നിന്നും ലൂക്കായ്ക്ക് ആശ്വാസമായതും ജീവിതം തിരിച്ചു നല്‍കിയതും കാല്‍പന്തുകളിയാണ്.
1995ല്‍ ക്രൊയേഷ്യ സ്വതന്ത്രമായതോടെ ലൂക്ക മോഡ്രിച്ചിന്റെ സ്വപ്‌നങ്ങള്‍ക്കും ചിറകു മുളച്ചു. തൊട്ടടുത്തവര്‍ഷം, ലൂക്ക സദറിലെ ഫുട്ബാള്‍ ക്ലബിലെത്തി. 10 മുതല്‍ 15 വയസ്സുവരെ ക്രൊയേഷ്യന്‍ ക്ലബുകള്‍ക്കായി കളിച്ചു. 1998ലായിരുന്നു ക്രൊയേഷ്യ ആദ്യമായി ലോകകപ്പ് കളിച്ചത്. അന്ന് ഡോവര്‍ സൂക്കറും സംഘവും മൂന്നാമതെത്തി ചരിത്രം രചിച്ചാണ് മടങ്ങിയത്. അതും ലൂക്കയുടെ ഫുട്‌ബോള്‍ ആവേശം കൂട്ടി.

2002ല്‍ ക്രൊയേഷ്യയിലെ സൂപ്പര്‍ ക്ലബ് ഡൈനാമോ സാഗ്‌റബിന്റെ താരമായതോടെയാണ് ലൂക്കയിലെ പ്രഫഷണല്‍ ഫുട്ബാളര്‍ തെളിയുന്നത്. അടുത്തവര്‍ഷം പതിനെട്ടാം വയസ്സില്‍ സീനിയര്‍ ക്ലബിലുമെത്തി. ശേഷം രണ്ട് ക്രൊയേഷ്യന്‍ ക്ലബുകളില്‍തന്നെ ലോണില്‍ കളിച്ചശേഷം 2008ല്‍ ടോട്ടന്‍ഹാമിലേക്ക് മോഡ്രിച്ച് പറന്നു. അവിടെ 2012 വരെ 127 മത്സരങ്ങളില്‍ നിന്നും 13 ഗോളുകള്‍ നേടി. പിന്നീട് 2012ല്‍ റയല്‍മാഡ്രിഡിലെത്തിയതോടെയാണ് ലൂക്ക ലോകോത്തര താരമായി വളരുന്നത്. റയലിനുവേണ്ടി ഇതുവരെ 171 മത്സരങ്ങളില്‍ കുപ്പായമണിഞ്ഞു.
കഴിഞ്ഞ ലോകകപ്പില്‍ ലൂക്ക മോഡ്രിച്ചിന്റെ പ്രകടനമാണ് ക്രൊയേഷ്യയെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണ്ണായകമായത്. കൃത്യമായ പാസുകളും സെറ്റ് പീസുകളും വഴി കളി നിയന്ത്രിക്കുന്ന രീതിയാണ് ലൂക്ക മോഡ്രിച്ചിന്റേത്. ലോകകപ്പില്‍ 87 ശതമാനമായിരുന്നു ലൂക്കയുടെ പാസുകളുടെ കൃത്യത. ഈ കൃത്യത തന്നെയാണ് ക്രൊയേഷ്യന്‍ ടീമിലും റയല്‍ മാഡ്രിഡിലും ലൂക്ക മോഡ്രിച്ചിനെ സ്ഥിരസാന്നിധ്യമാക്കി മാറ്റുന്നത്.