< Back
Football
പ്രചരിക്കും പോലെ പോഗ്ബയുമായി ഒരു പ്രശ്‌നവുമില്ലെന്ന് മൗറീഞ്ഞോ 
Football

പ്രചരിക്കും പോലെ പോഗ്ബയുമായി ഒരു പ്രശ്‌നവുമില്ലെന്ന് മൗറീഞ്ഞോ 

Web Desk
|
26 Sept 2018 2:30 PM IST

പോഗ്ബയെ നായക ചുമതലകളില്‍ നിന്ന് മാറ്റിയതിന് പിന്നാലെ മൗറീഞ്ഞോയും പോഗ്ബയും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. 

മധ്യനിര താരം പോള്‍ പോഗ്ബയുമായി പ്രചരിക്കുന്നത് പോലെ ഒരു പ്രശ്‌നവുമില്ലെന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മാനേജര്‍ ഹോസെ മൗറീഞ്ഞോ. പോഗ്ബയെ നായക ചുമതലകളില്‍ നിന്ന് മാറ്റിയതിന് പിന്നാലെ മൗറീഞ്ഞോയും പോഗ്ബയും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പിന്നാലെയാണ് മാനേജരുടെ പ്രതികരണം.

പോഗ്ബയെ നായകചുമതലകളില്‍ നിന്ന് മാറ്റി എന്നത് സത്യമാണ്, പക്ഷേ അദ്ദേഹവുമായി ഒരു പ്രശ്‌നവുമില്ല, പോഗ്ബയെ ചുമതലയേല്‍പ്പിച്ച അതെ വ്യക്തി തന്നെ അദ്ദേഹത്തെ ആ സ്ഥാനത്ത് നിന്നും മാറ്റിയിരിക്കുന്നു അത്ര തന്നെ ഇതായിരുന്നു മൗറീഞ്ഞോയുടെ പ്രതികരണം. ഞാനാണ് മാനേജര്‍, തീരുമാനങ്ങളെടുക്കാന്‍ എനിക്ക് കഴിയും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലീഗ് കപ്പില്‍ ഡെര്‍ബി കൗണ്ടിയുമായുള്ള മത്സരത്തില്‍ യുണൈറ്റഡിന് തോല്‍ക്കേണ്ടിവന്നു. നിശ്ചിയ സമയത്ത് 2-2ന് സമനിലയില്‍ പിരിഞ്ഞതിന് ശേഷമുള്ള ഷൂട്ടൗട്ടിലാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തോല്‍ക്കേണ്ടിവന്നത്. ആ മത്സരത്തില്‍ പോഗ്ബ ഉള്‍പ്പെടെ പ്രമുഖരൊന്നും കളിച്ചതുമില്ല. താരത്തിന്റെ ചില രീതികളോട് മൗറീഞ്ഞോക്ക് അതൃപ്തിയുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Similar Posts