< Back
Football
മോഹന്‍ലാല്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ബ്രാന്‍ഡ് അംബാസിഡര്‍
Football

മോഹന്‍ലാല്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ബ്രാന്‍ഡ് അംബാസിഡര്‍

Web Desk
|
26 Sept 2018 7:19 PM IST

ഐ.എസ്.എല്‍ അഞ്ചാം സീസണ് മുന്നോടിയായി കൊച്ചിയില്‍ നടന്ന ഔദ്യോഗിക ജേഴ്‌സി പ്രകാശന ചടങ്ങിലാണ് പ്രഖ്യാപനം.

പുതിയ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ബ്രാന്‍ഡ് അംബാസിഡറായി മോഹന്‍ലാലിനെ പ്രഖ്യാപിച്ചു. ആദ്യമായാണ് മോഹൻലാൽ കേരള ബ്ലാസ്റ്റേഴ്സിന്റെ അംബാസിഡറാകുന്നത്.

ഐ.എസ്.എല്‍ അഞ്ചാം സീസണ് മുന്നോടിയായി കൊച്ചിയില്‍ നടന്ന ഔദ്യോഗിക ജേഴ്‌സി പ്രകാശന ചടങ്ങിലാണ് പ്രഖ്യാപനം. മൈ ജിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ സ്പോൺസർ.

കഴിഞ്ഞ സീസണില്‍ ടീം സഹ ഉടമയായിരുന്ന സച്ചിനായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ബ്രാന്‍ഡ് അംബാസിഡര്‍. കേരള ബ്ലാസ്‌റ്റേഴ്‌സ് കുടുംബത്തിലേക്കൊരു പുതിയ അംഗം വരുന്നുവെന്ന് നേരത്തെ ബ്ലാസ്‌റ്റേഴ്‌സ് സമൂഹമാധ്യമങ്ങളിലൂടെ സൂചിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ ലാലേട്ടനാണ് ആ സര്‍പ്രൈസെന്ന് പ്രവചിച്ച് ആരാധകര്‍ എത്തിയിരുന്നു.

Related Tags :
Similar Posts