< Back
Football
ചെന്നെെയിനെ മലർത്തിയടിച്ച് ബം​ഗളൂരു എഫ്.സി
Football

ചെന്നെെയിനെ മലർത്തിയടിച്ച് ബം​ഗളൂരു എഫ്.സി

Web Desk
|
30 Sept 2018 9:51 PM IST

ചെന്നെെയിൻ എഫ്.സി 0-1 ബം​ഗളുരു എഫ്.സി. ആദ്യ പകുതിയിൽ വെനസ്വേലന്‍ താരം മികുവാണ് ബംഗളൂരുവിന്റ ഏക ഗോള്‍ നേടിയത്

നിലവിലെ ചാമ്പ്യന്മാരായ ചെന്നെെയിക്കെതിരെ ബംഗളുരു എഫ്.സിക്ക് ജയം. കഴിഞ്ഞ സീസണിലെ ഫെെനലിസ്റ്റുകൾ തമ്മിൽ ഏറ്റുമുട്ടിയ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ബംഗളുരുവിന്റെ ജയം. ആദ്യ പകുതിയിൽ വെനസ്വേലന്‍ താരം മികുവാണ് ബംഗളൂരുവിന്റ ഏക ഗോള്‍ നേടിയത്.

മത്സരത്തിലുടനീളം പൊരുതി കളിച്ച ചെന്നെെയിക്ക് പക്ഷേ അവസരങ്ങൾ ഗോളാക്കിമാറ്റാനായില്ല. 41ാം മിനിറ്റില്‍ സിസ്‌കോ ഹെര്‍ണാണ്ടസ് നൽകിയ പാസില്‍ നിന്നാണ് മികുവ ബംഗളൂരുവിന്റ ഏക ഗോള്‍ നേടിയത്.

Similar Posts