< Back
Football
കൊല്‍ക്കൊത്തയെ തളര്‍ത്തി നോര്‍ത്ത് ഈസ്റ്റ് കൊടുങ്കാറ്റ്
Football

കൊല്‍ക്കൊത്തയെ തളര്‍ത്തി നോര്‍ത്ത് ഈസ്റ്റ് കൊടുങ്കാറ്റ്

Web Desk
|
4 Oct 2018 9:40 PM IST

എതിരില്ലാത്ത ഒരു ഗോളിനാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് വിജയിച്ചത്

എെ.എസ്.എല്ലില്‍ അത്ലറ്റിക്കോ ഡി കൊല്‍ക്കത്തക്കെതിരെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് മിന്നുന്ന വിജയം. എതിരില്ലാത്ത ഒരു ഗോളിനാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് വിജയിച്ചത്. എണ്‍പത്തിയൊന്‍പതാം മിനിറ്റില്‍ റൌളിങ് ബോര്‍ഗ്സാണ് നോര്‍ത്ത് ഈസ്റ്റിനായി ഗോള്‍ നേടിയത്.

തീര്‍ത്തും നോര്‍ത്ത് ഈസ്റ്റിന്‍റെ ആധിപത്യമാണ് കളിയിലുടനീളം കാണാനായത്. 76 ശതമാനം പൊസഷനും നോര്‍ത്ത് ഈസ്റ്റിനൊപ്പമായിരുന്നു. പക്ഷ, കൊല്‍ക്കൊത്ത ഒന്‍പത് തവണ ഫൌള്‍ ചെയ്തപ്പോള്‍ നോര്‍ത്ത് ഈസ്റ്റ് 15 തവണ ഫൌള്‍ പ്ലെ കാഴ്ച വച്ചു. കൊല്‍ക്കത്തയുടെ സെനാ റാള്‍ട്ടെ മുപ്പത്തിരണ്ടാം മിനിറ്റില്‍ റെഡ് കാര്‍ഡ് ലഭിച്ച് പുറത്തായി. നാളെ കേരള ബ്ലാസ്റ്റേഴ്സ് സീസണിലെ ആദ്യ ഹോം മാച്ചിന് ഇറങ്ങും. മുംബൈ സിറ്റി എഫ്.സിയാണ് എതിരാളികള്‍

Related Tags :
Similar Posts