< Back
Football
വിജയ് ഹസാരെ ട്രോഫി; സച്ചിനും ബേസിലും തിളങ്ങി: സൗരാഷ്ട്രയെ തകര്‍ത്ത് കേരളം 
Football

വിജയ് ഹസാരെ ട്രോഫി; സച്ചിനും ബേസിലും തിളങ്ങി: സൗരാഷ്ട്രയെ തകര്‍ത്ത് കേരളം 

Web Desk
|
8 Oct 2018 7:20 PM IST

സൗരാഷ്ട്രയെ 46 റണ്‍സിനാണ് കേരളം തോല്‍പിച്ചത്. 

വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം. സൗരാഷ്ട്രയെ 46 റണ്‍സിനാണ് കേരളം തോല്‍പിച്ചത്. കേരളത്തിന്റെ നാലാം ജയമാണിത്. ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറില്‍ നേടിയത് 316. കേരളത്തിനായി നായകന്‍ സച്ചിന്‍ ബേബി 93 റണ്‍സെടുത്ത് ടോപ് സ്‌കോററായി. വിഷ്ണു വിനോദ്(62) ജലജ് സക്‌സേന(33) സഞ്ജു സാംസണ്‍(30) വി.എ ജഗദീഷ്(41) എന്നിവര്‍ ബാറ്റ് കൊണ്ട് മികവ് കാണിച്ചതാണ് കേരളത്തിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് നല്‍കിയത്. ഈ തുടക്കത്തില്‍ നിന്നാണ് കേരളം മികച്ച സ്‌കോറിലെത്തിയതും. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ ഇന്ത്യന്‍ താരം ജയദേവ് ഉനദ്കട് നയിച്ച സൗരാഷ്ട്രയെ നിലയുറപ്പിക്കാന്‍ കേരളം അനുവദിച്ചില്ല. 49.3 ഓവറില്‍ 270 റണ്‍സെടുക്കാനെ അവര്‍ക്കായുള്ളൂ. ബേസില്‍ തമ്പി നാലു വിക്കറ്റ് വീഴ്ത്തി. മൂന്ന് വിക്കറ്റ് വീഴ്ത്തിയ അക്ഷയ് കെ.സിയും മികവ് പുറത്തെടുത്തു. റോബിന്‍ ഉത്തപ്പ(18) ഷെല്‍ഡണ്‍ ജാക്‌സണ്‍(14) സമാര്‍ത്ഥ് വ്യാസ്(91) എന്നിവര്‍ തിളങ്ങിയെങ്കിലും ജയത്തിലേക്ക് അത് പോരായിരുന്നു.

Similar Posts